വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ബോര്‍ഡ്; കേന്ദ്രമന്ത്രിസഭയില്‍ ഭിന്നത
text_fieldsന്യൂദൽഹി: പരിഷ്കരണ നടപടികൾക്ക് വേഗം പകരുന്നതിന് ദേശീയ നിക്ഷേപ ബോ൪ഡ് (എൻ.ഐ.ബി) രൂപവത്കരിക്കാനുള്ള നീക്കത്തെച്ചൊല്ലി കേന്ദ്രമന്ത്രിസഭയിൽ ഭിന്നത. മന്ത്രാലയങ്ങളെ മറികടന്ന് വൻകിട പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകാൻ ഏകജാലക സംവിധാനമെന്ന നിലയിലാണ് ബോ൪ഡ് രൂപവത്കരിക്കുന്നത്. ധനമന്ത്രി പി. ചിദംബരം ഇതിനുള്ള നടപടികൾ മുന്നോട്ടുനീക്കുന്നതിനെതിരെ വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് കത്തയച്ചു.
1,000 കോടി രൂപയിൽ കൂടുതൽ മുതൽമുടക്കു വരുന്ന പദ്ധതികളുടെ കാര്യത്തിൽ ബന്ധപ്പെട്ട മന്ത്രാലയം അനുമതി വൈകിപ്പിച്ചാൽ, പ്രധാനമന്ത്രി അധ്യക്ഷനായ നിക്ഷേപ ബോ൪ഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് ചിദംബരം മുന്നോട്ടുവെച്ച വ്യവസ്ഥ. പ്രധാനമന്ത്രിക്കുപുറമെ ധന, നിയമമന്ത്രിമാ൪ ഉൾപ്പെട്ടതാണ് ഈ ബോ൪ഡ്. എന്നാൽ, ഇത്തരമൊരു സംവിധാനം ഭരണഘടനാവിരുദ്ധമാണെന്ന് ജയന്തി നടരാജൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. ഇത്തരം തീരുമാനങ്ങളിൽ പാ൪ലമെൻറിന് വിശദീകരണം നൽകണ്ടേത് ആരാണെന്ന ചോദ്യവും കത്തിൽ ഉന്നയിച്ചു.
ദേശീയ നിക്ഷേപ ബോ൪ഡ് ധനമന്ത്രാലയം മുന്നോട്ടുവെക്കുന്ന മൂന്നാംഗഡു പരിഷ്കാരത്തിൻെറ ലിസ്റ്റിലാണ് വരാനിരിക്കുന്നത്. ബോ൪ഡ് രൂപവത്കരിക്കുന്ന കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ച൪ച്ചയായിരുന്നു. എന്നാൽ, ബന്ധപ്പെട്ട മന്ത്രാലയങ്ങളെ മറികടക്കുന്നുവെന്ന പ്രശ്നത്തിൽ തട്ടി നിൽക്കുകയാണ് നീക്കം. വൻകിട പദ്ധതികൾക്ക് പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി പ്രധാനമാണ്. സ്വന്തം മന്ത്രാലയത്തെ നോക്കുകുത്തിയാക്കുമ്പോൾ, പരിസ്ഥിതി പ്രശ്നങ്ങൾ അവഗണിക്കപ്പെടുമെന്ന് ജയന്തി നടരാജൻ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ മുന്നറിയിപ്പു നൽകി.
നിക്ഷേപ ബോ൪ഡിന് ഭരണഘടനാപരമായി മറ്റു മന്ത്രാലയങ്ങളെ മറികടന്നു തീരുമാനമെടുക്കാൻ അധികാരമില്ല. ഒരു മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന് വില കൽപിക്കപ്പെടുക തന്നെ വേണം. ദേശീയ നിക്ഷേപക ബോ൪ഡ് വരുമ്പോൾ ഭരണഘടനാപരമായ ഈ അവകാശം തന്നെയാണ് അട്ടിമറിക്കപ്പെടുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നീക്കമാണിത്. അതുകൊണ്ട് നടപ്പാക്കുന്നതിനു മുമ്പ് വിശദമായ കൂടിയാലോചന വേണമെന്ന് പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു.
വൻകിട നിക്ഷേപ പദ്ധതികൾക്ക് അനുമതി നൽകുന്നതിൽ അസാധാരണ കാലതാമസം ഉണ്ടാകുന്നത്, നിക്ഷേപം ആക൪ഷിക്കുന്നതിനെ ബാധിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പക്ഷം. അതുകൊണ്ട് നിശ്ചിത കാലത്തിനുള്ളിൽ ബന്ധപ്പെട്ട മന്ത്രാലയം തീരുമാനമെടുത്തില്ലെങ്കിൽ, പദ്ധതി നിക്ഷേപ ബോ൪ഡിൻെറ പരിഗണനക്ക് പോകണം. ബോ൪ഡ് എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അവകാശമില്ല. എന്നാൽ, പരിസ്ഥിതി മന്ത്രാലയത്തെ മറികടന്ന് നിക്ഷേപ ബോ൪ഡ് ഒരു തീരുമാനമെടുത്താൽ, പാ൪ലമെൻറിൽ മറുപടി പറയേണ്ടത് ആരാണെന്ന് ജയന്തി നടരാജൻ ചോദിച്ചു.
മന്ത്രിസഭക്ക് നൽകിയ കുറിപ്പു പ്രകാരം, പരിസ്ഥിതി മന്ത്രാലയത്തിൻെറ തീരുമാനത്തിനെതിരെ വ്യവസായികൾക്ക് നിക്ഷേപ ബോ൪ഡിനെ സമീപിക്കാം. എന്നാൽ, സാധാരണക്കാ൪ക്കും സന്നദ്ധ സംഘടനകൾക്കും ഈ അവകാശം നൽകുന്നില്ല. പാരിസ്ഥിതിക വിഷയങ്ങളിൽ പൗരസമൂഹവും വ്യവസായികളുമായി ഏറ്റുമുട്ടൽ ഉണ്ടെന്നിരിക്കേ, തിരക്കിട്ട അനുമതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. ജനസേവനമാണ് പരിസ്ഥിതി മന്ത്രാലയത്തിൻെറ കടമ. വൻകിട നിക്ഷേപത്തിൻെറ പേരിൽ പാരിസ്ഥിതികമായ ഉത്കണ്ഠകളെ നിക്ഷേപ ബോ൪ഡോ ധനമന്ത്രാലയമോ അവഗണിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും കത്തിൽ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
