Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലയാളികളുടെ രണ്ട്...

മലയാളികളുടെ രണ്ട് കോള്‍ഡ് സ്റ്റോറുകളില്‍ കത്തി കാണിച്ച് കവര്‍ച്ച

text_fields
bookmark_border
മലയാളികളുടെ രണ്ട് കോള്‍ഡ് സ്റ്റോറുകളില്‍ കത്തി കാണിച്ച് കവര്‍ച്ച
cancel

മനാമ: മലയാളികളുടെ രണ്ട് കോൾഡ് സ്റ്റോറുകളിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവ൪ന്നു. ഞായറാഴ്ച അ൪ധരാത്രിയോടെയാണ് രണ്ട് സംഭവങ്ങളും. അൽമുതനബ്ബി റോഡിൽ ആഭ്യന്തര മന്ത്രാലയത്തിൻെറ ആസ്ഥാനത്തിന് സമീപം വടകര പേരോട് സ്വദേശി അമ്മദ് നടത്തുന്ന മറിയം അബ്ദുറഹ്മാൻ കോൾഡ് സ്റ്റോറിലും ഹൂറയിൽ സുപ്ര ഇലക്ട്രോണിക്സിന് എതി൪വശം കാഞ്ഞങ്ങാട് സ്വദേശി മുനീ൪ നടത്തുന്ന അൽഹൂറ ഗെയിറ്റ് കോൾഡ് സ്റ്റോറിലുമാണ് ഒരു മണിക്കൂറിനകം കവ൪ച്ച അരങ്ങേറിയത്. രണ്ട് സംഭവങ്ങളും വിലിയിരുത്തുമ്പോൾ ഒരേ സംഘമാണ് കവ൪ച്ചക്കു പിന്നിലെന്നാണ് വ്യക്തമാകുന്നത്.
കോൾഡ് സ്റ്റോറുകളിലും താമസ സ്ഥലങ്ങളിലും ബാങ്കുകളിലുമടക്കം നിരന്തരം കവ൪ച്ചകൾ നടക്കുന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സമീപ കാലത്ത് കവ൪ച്ച ചെയ്യപ്പെട്ടതിൽ ഭൂരിഭാഗവും ഇന്ത്യക്കാരുടെ ഷോപ്പുകളാണ്. ഇതിൽ ചില൪ മാത്രമാണ് പൊലീസിൽ പരാതി നൽകിയത്. മറ്റുള്ളവ൪ നിയമ നൂലാമാലകൾ ഓ൪ത്ത് പരാതി നൽകാൻ തുനിഞ്ഞിട്ടില്ല. പരാതി നൽകിയ മിക്ക സംഭവങ്ങളിലും തുമ്പൊന്നുമുണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസി പ്രശ്നത്തിൽ ഇടപെടുകയും ഭരണകൂടത്തിൻെറ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ സ്വീകരിക്കാൻ സമ്മ൪ദം ചെലുത്തുകയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിറ്റിക്കിടയിൽ കവ൪ച്ച നടക്കുന്നതു സംബന്ധിച്ച് നിരന്തരം വാ൪ത്തകൾ വന്നിട്ടും എംബസിയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങളുണ്ടാകാത്തത് പ്രവാസികൾക്കിടയിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
മറിയം അബ്ദുറഹ്മാൻ കോൾഡ് സ്റ്റോറിൽ രാത്രി 11 മണിയോടെയാണ് കവ൪ച്ച നടന്നത്. പ്രശ്നങ്ങൾ കാരണം ഈ ഭാഗത്തെ കടകൾ ഇപ്പോൾ നേരത്തെ അടക്കുകയാണ് പതിവ്. പുല൪ച്ചെ ഒന്നര വരെ പ്രവ൪ത്തിച്ചിരുന്ന അമ്മദിൻെറ കട 11 മണിയോടെ അടക്കാൻ ഒരുങ്ങുമ്പോഴാണ് മോഷ്ടാക്കൾ എത്തിയത്. അവസാനമായി എത്തിയ കസ്റ്റമ൪ക്ക് സാധനം കൊടുക്കാനുണ്ടായ താമസമാണ് അമ്മദിന് വിനയായത്. ഇയാൾ സാധനം വാങ്ങി പോയ ഉടനെ സ്റ്റോറിന് മുന്നിൽ കാ൪ നി൪ത്തി രണ്ട് യുവാക്കൾ കടയിലേക്ക് കയറി. ഇവ൪ ആവശ്യപ്പെട്ടതനുസരിച്ച് മോര് എടുക്കാൻ തുനിയുകയായിരുന്ന അമ്മദിൻെറ കഴുത്തിന് പിടിച്ച് ചുമരിൽ അമ൪ത്തിയ ശേഷം കത്തി കാണിച്ച് പോക്കറ്റിലുണ്ടായിരുന്ന 85 ദിനാ൪ യുവാവ് കവ൪ന്നു. മറ്റൊരാൾ കൗണ്ടറിൽ ഉണ്ടായിരുന്ന ചില്ലറയടക്കം 35 ദിനാറോളം എടുത്ത ശേഷം ഇരുവരും ഞൊടിയിടയിൽ പുറത്തിറങ്ങി കാറിൽ കയറി രക്ഷപ്പെട്ടു. ടെലിഫോൺ കാ൪ഡുകൾ എടുത്ത് മാറ്റിയിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. യുവാക്കൾ പുറത്തിറങ്ങുമ്പോൾ പണത്തോടൊപ്പമുണ്ടായിരുന്ന സി.പി.ആറിനായി അമ്മദ് കെഞ്ചിയപ്പോൾ അതും വില കുറഞ്ഞ മൊബൈൽ ഫോണും തിരിച്ചു കൊടുത്തിരുന്നു. സംഭവം പ്രശ്നമാക്കിയാൽ എന്നും നിങ്ങൾക്ക് പ്രശ്നമായിരിക്കുമെന്ന് ഭീഷണി മുഴക്കിയാണ് കവ൪ച്ചക്കാ൪ രക്ഷപ്പെട്ടത്. അതിവേഗം ഓടിച്ചു പോയതിനാൽ കാറിൻെറ നമ്പ൪ കുറിച്ചെടുക്കാൻ പോലും അമ്മദിന് സാധിച്ചില്ല. ഈ സംഭവം നടന്ന് മുക്കാൽ മണിക്കൂറിനകമാണ് ഹൂറയിലെ അൽഹൂറ ഗെയിറ്റ് കോൾഡ് സ്റ്റോറിൽ കവ൪ച്ച നടന്നത്. സമാന രീതിയിലായിരുന്നു ഇവിടുത്തെയും കവ൪ച്ച. 12.30ഓടെ അടക്കാറുള്ള കട കുറച്ച് നേരത്തെ അടക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കാ൪ സ്റ്റോറിന് മുന്നിൽ വന്നു നിന്നതെന്ന് കടയിലുണ്ടായിരുന്ന മുനീ൪ പറഞ്ഞു. ഇവിടെ പെപ്സിയാണ് യുവാക്കൾ ആവശ്യപ്പെട്ടത്. അതെടുക്കാൻ തുനിയുമ്പോഴേക്കും മുനീറിൻെറ പള്ളക്ക് കത്തിവെച്ച് ഭീഷണിപ്പെടുത്തി യുവാവ് പോക്കറ്റിൽനിന്ന് പേഴ്സ് എടുത്തു.
മറ്റൊരാൾ കൗണ്ടറിലുണ്ടായിരുന്ന 70 ദിനാ൪ വരുന്ന ടെലിഫോൺ കാ൪ഡുകളും ചില്ലറ പണവും എടുത്ത ശേഷം ഇരുവരും കാറിൽ കയറി രക്ഷപ്പെട്ടു.
ഒരേ സംഘമാണ് ഇരു കവ൪ച്ചക്കു പിന്നിലുമെന്ന് സ്പഷ്ടമാണ്. മുനീ൪ ഹൂറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
TAGS:
Next Story