ഇഖാമ പുതുക്കല്‍ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ ആലോചന
text_fieldsറിയാദ്: വിദേശികളുടെ ഇഖാമ (റസിഡൻസ് പെ൪മിറ്റ്) പുതുക്കുന്നതിൻെറ കാലാവധി നിലവിലെ രണ്ട് വ൪ഷത്തിൽ നിന്നു അഞ്ചു വ൪ഷമാക്കി വ൪ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ചുവരുന്നതായി പാസ്പോ൪ട്ട് വകുപ്പിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോ൪ട്ട് ചെയ്തു. നിലവിൽ വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് താമസിക്കുന്നതിന് നൽകിവരുന്ന അനുമതിപത്രമായ ഇഖാമ, റുഖ്സത്തു ഇഖാമ (റസിഡൻസ് പെ൪മിറ്റ്) എന്ന പേരിനു പകരം ‘ഹവിയ മുഖീം’ (താമസക്കാരുടെ ഐ.ഡി) എന്നാക്കി പരിഷ്കരിക്കുന്നതിനെക്കുറിച്ചും പഠിക്കുന്നതായും റിപ്പോ൪ട്ടിൽ പറയുന്നു. ഈ പരിഷ്കരണം പാസ്പോ൪ട്ട് വിഭാഗം ഉയ൪ന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയതായി രൂപം നൽകിയ ‘അബ്ശി൪’ എന്ന പേരിലുള്ള ഓൺലൈൻ സേവന സംവിധാനം മുഖേന സൗദി എയ൪പോ൪ട്ടുകൾ, ബോ൪ഡറുകൾ എന്നിവയിലൂടെയാണ് നടപ്പാക്കാൻ ആലോചിക്കുന്നത്. ഈ സംവിധാനം വഴി സ്വദേശികളുടെയും വിദേശികളുടെയും പാസ്പോ൪ട്ട് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരേസമയം അതിവേഗതയിൽ പൂ൪ത്തീകരിക്കാനാകുമെന്ന് പാസ്പോ൪ട്ട് വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വദേശികളുടെ പാസ്പോ൪ട്ടുകളുടെ പുതുക്കൽ കാലാവധി അഞ്ച് വ൪ഷത്തിൽ നിന്ന് പത്ത് വ൪ഷമാക്കി ഉയ൪ത്താനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
