വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തില്‍
text_fieldsറിയാദ്: വിദേശത്തുനിന്ന് ഹജ്ജിനെത്തുന്ന തീ൪ഥാടകരുടെ എല്ലാ വ്യക്തിവിവരങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നതിനും ഈ വിവരങ്ങൾ സുതാര്യമായി പരിശോധിക്കുന്നതിനുമുള്ള പ്രത്യേകപദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. അബ്ദുല്ല രാജാവിൻെറ അധ്യക്ഷതയിൽ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിൽ ചേ൪ന്ന മന്ത്രിസഭയാണ് തീ൪ഥാടക൪ക്ക് മാത്രമായുള്ള ഇലക്ട്രോണിക് ട്രാക്കിങ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സൗദി ഉന്നത ഹജ്ജ് കമ്മിറ്റി സമ൪പ്പിച്ച ശിപാ൪ശക്ക് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
നിലവിൽ സൗദിയിൽ വന്നിറങ്ങുന്ന കവാടങ്ങളിൽ (വിമാനത്താവളം, തുറമുഖം) എടുക്കുന്ന വിരലടയാളം ഹാജിമാ൪ സ്വദേശത്തുവെച്ച് നൽകിയിരിക്കണമെന്നതാണ് സംവിധാനത്തിലെ സുപ്രധാന മാറ്റം. കൂടാതെ ഹാജിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിവിവരങ്ങളും ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ തീ൪ഥാടക൪ക്ക് യാത്ര പുറപ്പെടാനാവൂ.
ആറ് മാസത്തിനകം നടപ്പിൽ വരുന്ന പുതിയ സംവിധാനം അടുത്ത വ൪ഷം ഹജ്ജിനെത്തുന്ന തീ൪ഥാടക൪ക്കാണ് ബാധകമാവുക. പുതിയ സംവിധാനമനുസരിച്ച് വിദേശ തീ൪ഥാടകരുടെ വിസ, യാത്ര, മുതവ്വിഫ്, താമസം, സൗദിയിലെ സേവനങ്ങൾ, സേവന നിലവാരം, ചെലവ് തുടങ്ങിയ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങൾ ആ൪ക്കും ഏതവസരത്തിലും പരിശോധിക്കാവുന്ന രീതിയിൽ സുതാര്യമായിരിക്കുകയും വേണം. അധികൃത൪ക്ക് ലഭിക്കുന്ന പരാതികൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കുക.
ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി സൗദി ഹജ്ജ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. വിദേശ ഹാജിമാരുടെ വിവിധ സേവന വകുപ്പുകളുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിനുള്ള രേഖ തയാറാക്കുന്നതിന് മേൽനോട്ടം വഹിക്കേണ്ടതും ആറു മാസത്തിനകം പദ്ധതി നടപ്പിൽ വരുത്തേണ്ടതും കമ്മിറ്റിയുടെ ബാധ്യതയാണ്. കൂടാതെ പദ്ധതിക്ക് ആവശ്യമായ ബജറ്റിനെക്കുറിച്ച് പഠനം നടത്തി ബന്ധപ്പെട്ടവ൪ക്ക് സമ൪പ്പിക്കുകയും വേണം. സൗദി ഹൈവേകളിലെ വാഹനാപകടത്തിൽ പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ടുപോകുന്നതിന് റെഡ് ക്രസൻറ് ആംബുലൻസിന് അനുമതി നൽകിയതാണ് മന്ത്രിസഭ ഇന്നലെ എടുത്ത മറ്റൊരു സുപ്രധാന തീരുമാനം. ഇതുവരെ റോഡ് സുരക്ഷാ വകുപ്പിനായിരുന്നു രോഗികളെയും മരിച്ചവരെയും മാറ്റുന്നതിന് അധികാരമുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള ഉപകരണങ്ങളും സൗകര്യങ്ങളും റെഡ് ക്രസൻറിലേക്ക് മാറ്റിയതിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരിക. ആറു മാസക്കാലാവധി ഇതിന് മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഹൈവേ അപകട വിവരങ്ങൾ അറിയിക്കുന്നതിനും നടപടിയെടുക്കുന്നതിനും റോഡ് സുരക്ഷ, പൊതുസുരക്ഷ, ആംബുലൻസ്, അത്യാഹിത വിഭാഗം എന്നിവ സഹകരിച്ച് ഏകീകരിച്ച കേന്ദ്രവും ഏകീകരിച്ച നമ്പറും ഉണ്ടായിരിക്കണമെന്നും മന്ത്രിസഭ നി൪ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
