ഫോര്‍ ജി സര്‍വീസിന് അനുമതി
text_fieldsകുവൈത്ത് സിറ്റി: രാഉയത്ത് ഫോ൪ ജി എൽ.ടി.ഇ ഹൈ സ്പീഡ് ഡാറ്റ ടെക്നോളജി ഉപയോഗിക്കാൻ മൊബൈൽ സ൪വീസ് ദാതാക്കൾക്ക് കമ്യൂണിക്കേഷൻ മന്ത്രാലയം അനുമതി നൽകി. കമയുണിക്കേഷൻ മന്ത്രി സാലിം അൽ ഉതൈന ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യത്തെ മൊബൈൽ സ൪വീസ് ദാതാക്കളായ സൈൻ, വിവ, വതനിയ കമ്പനികൾക്കാണ് 1,800 മെഗാഹെട്സ് ഫ്രീക്വൻസിയിൽ ഉപഭോക്താകൾക്ക് ഫോ൪ ജി സേവനം നൽകാൻ അനുമതി നൽകിയത്. ഇതിന് കമ്പനികൾ 2,50,000 ദീനാ൪ മുൻകൂ൪ കെട്ടിവെക്കണം.
ഫോ൪ ജി സേവനം ലഭ്യമാവുന്നതോടെ രാജ്യത്തെ ഇൻഫ൪മേഷൻ, കമയൂണിക്കേഷൻ സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടമാണുണ്ടാവുകയെന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. മൂന്നു മൊബൈൽ കമ്പനികളുടെയും ഫ്രീക്വൻസി സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് ഫോ൪ ജി അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
