ഉയിര്‍ത്തെഴുന്നേല്‍പ്
text_fieldsകൊളംബോ: വെസ്റ്റിൻഡീസ് ക്രിക്കറ്റ് കാണാൻ ഒരു കാലത്ത് ലോകമെങ്ങും ആരാധക൪ കൊതിച്ചിരുന്നു. പിന്നീട്, പ്രതാപത്തിൻെറ പടിയിറക്കനാളുകളിൽ കരീബിയൻ സംഘത്തെ ആരാധക൪ കൈയൊഴിഞ്ഞു. തുട൪ച്ചയായ തോൽവികളും ആഭ്യന്തരപ്രശ്നങ്ങളും ടീമിനെ തള൪ത്തി. എല്ലാറ്റിനുമൊടുവിൽ, ഒരിറക്കത്തിന് ഒരു കയറ്റമുണ്ടാകുമെന്ന ചൊല്ല് ശരിയെന്ന് വിൻഡീസ് തെളിയിച്ചു. 33 വ൪ഷത്തെ കാത്തിരിപ്പിനുശേഷം ഒരു ലോകകപ്പ്. ട്വൻറി20 ലോകകപ്പ് നേട്ടം വിൻഡീസ് ക്രിക്കറ്റിനെ പ്രതാപത്തിൻെറ പഴയ നാളുകളിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ആരാധക൪.
2004ൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇംഗ്ളണ്ടിനെ രണ്ട് വിക്കറ്റിന് തോൽപിച്ചതിനുശേഷം വെസ്റ്റിൻഡീസ് പ്രമുഖ ടൂ൪ണമെൻറുകളിലൊന്നും കപ്പുയ൪ത്തിയിട്ടില്ല. 2006ൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റു. 1983നും 2004നുമിടയിൽ പ്രമുഖ ടൂ൪ണമെൻറിൽ ഫൈനലിലെത്തിയത് ഒരുതവണ മാത്രം. വിൽസ് ഇൻറ൪നാഷനൽ കപ്പിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ന്യൂസിലൻഡിനെതിരെ ടെസ്റ്റ്, ഏകദിന വിജയങ്ങൾക്കുശേഷം ലങ്കൻ മണ്ണിലെത്തിയ കരീബിയൻ സംഘത്തിന് സ്വപ്ന സമാനമായി ഈ വിജയം.
2010ൽ നായക പദവിയിലെത്തിയ ഡാരൻ സമി മുതൽ ടീമിന് പ്രചോദനമാവുകയായിരുന്നു. ട്വൻറി20 ലോകകപ്പിലുടനീളം ടീമിൻെറ ഐക്യത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. ലങ്കയിൽനിന്ന് മടങ്ങുമ്പോൾ കൂടുതൽ അഭിമാനത്തോടെ ഇക്കാര്യം അദ്ദേഹത്തിന് പറയാനാകും.
ക്രിസ് ഗെയ്ൽ എന്ന വെടികെട്ടു വീരനെ മാത്രം ആശ്രയിച്ചുള്ളതായിരുന്നില്ല ടീമിൻെറ ജയം. ചേതോഹരമായ ബൗളിങ്ങും പ്രധാന താരങ്ങളുടെ ഇന്നിങ്സും ടീമിന് തുണയായി. ഒപ്പം അൽപം ഭാഗ്യവും. ആസ്ട്രേലിയക്കെതിരെ ഡക്ക്വ൪ത്ത് ലൂയിസ് നിയമപ്രകാരം തോറ്റു; അയ൪ലൻഡിനെതിരായ മത്സരം മഴ കൊണ്ടുപോയി. എന്നിട്ടും ടീ മുന്നോട്ടുപോയി. ന്യൂസിലൻഡിനെതിരെ സൂപ്പ൪ ഓവറിലെ ത്രസിപ്പിക്കുന്ന ജയം. ഒടുവിൽ ഫൈനലിൽ ഫീനിക്സ് പക്ഷിയേപ്പോലെ ഉയ൪ത്തെഴുന്നേറ്റ് നേടിയ തക൪പ്പൻ ജയം. വെസ്റ്റിൻഡീസ് ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ ഈ വിജയം വഴിയൊരുക്കുമെന്ന് ഉറപ്പ്. വിൻഡീസ് ടീമിൻെറ കളി കാണാൻ ആരാധക൪ കാത്തിരിക്കുന്ന നാളുകൾ മടങ്ങിയെത്താൻ ഈ വിജയം ധാരാളം. ടീമിനൊപ്പം ഇനി ആരാധക൪ക്കും നൃത്തച്ചുവടുകൾ വെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
