സ്കൂള്‍ കലോത്സവ വേദി : വിദഗ്ധ സംഘം ഇന്നെത്തും
text_fieldsമലപ്പുറം: ജില്ലയിൽ വിരുന്നെത്തുന്ന സംസ്ഥാന കലോത്സവത്തിൻെറ വേദി തിരൂരങ്ങാടിയോ മലപ്പുറമോ? ഇതുസംബന്ധിച്ച് വാദകോലാഹലങ്ങൾക്കിടയിൽ സൗകര്യങ്ങൾ പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ എം.ഐ. സുകുമാരൻെറ നേതൃത്വത്തിലെ വിദഗ്ധ സംഘം ചൊവ്വാഴ്ച തിരൂരങ്ങാടിയിലെത്തും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിൻെറ നി൪ദേശപ്രകാരമാണ് തിരുവനന്തപുരത്തുനിന്ന് സംഘം എത്തുന്നത്. ഇവ൪ നൽകുന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് വേദി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.
ഒക്ടോബ൪ മൂന്നിന് തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ൪ന്ന യോഗമാണ് കലോത്സവം തിരൂരങ്ങാടിയിൽ നടത്താൻ തീരുമാനിച്ചത്. കോഴിച്ചെന എം.എസ്്പി മൈതാനം പ്രധാന വേദിയാക്കാമെന്ന് തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും മറ്റ് വേദികളുടെ കാര്യത്തിൽ വ്യക്തതയായിട്ടില്ല.
അതിനിടെയാണ് തിരൂരങ്ങാടി കലോത്സവത്തിന് യോജിച്ചതല്ലെന്നും ഗതാഗതക്കുരുക്കും താമസ സൗകര്യമൊരുക്കലും പ്രശ്നമാവുമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപക-വിദ്യാ൪ഥി സംഘടനകൾ രംഗത്തുവന്നത്. വേദികൾ തമ്മിൽ ഉണ്ടായേക്കാവുന്ന അകലവും വിമ൪ശമായി ഉന്നയിക്കപ്പെട്ടു.
217 ഇനങ്ങളിലായി 10,000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിന് 17 വേദികളാണ് വേണ്ടത്. മേള തിരൂരങ്ങാടിയിലാണെങ്കിൽ പ്രധാന വേദി കോഴിച്ചെന മൈതാനമായിരിക്കും. ഇവിടെത്തന്നെ ഒന്നോ രണ്ടോ ചെറിയ വേദികൾ ഉണ്ടാക്കാനാവും. മുഖ്യ വേദിക്ക് സമീപമായി ചെട്ടിയാംകിണ൪ ഹയ൪ സെക്കൻഡറി സ്കൂൾ, പാലച്ചിറമാട് യു.പി സ്കൂൾ, വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ് എന്നിവയുണ്ട്. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്്എസ്, ഗവ. വനിതാ പോളിടെക്നിക്ക്, കോട്ടക്കൽ ആയു൪വേദ കോളജ്, എടരിക്കോട് ജി.യു.പി.എസ്, പി.എം ഓഡിറ്റോറിയം, ഗവ. രാജാസ് ഹൈസ്കൂൾ, ഫാറൂഖ് ഇംഗ്ളീഷ് സ്കൂൾ എന്നിയവും മൂന്ന് കിലോമീറ്റ൪ ചുറ്റളവിലുണ്ട്. തിരൂരങ്ങാടി ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഓറിയൻറൽ ഹയ൪ സെക്കൻഡറി, പി.എസ്.എം.ഒ കോളജ്, മൂന്നിയൂ൪ ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവയും വേദിയായി പരിഗണിക്കുന്നുണ്ട്.
കലോത്സവം മലപ്പുറത്ത് വേണമെന്ന് വാദിക്കുന്നവ൪ ജില്ലാ ആസ്ഥാനത്തെ വിപുലമായ സൗകര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മത്സരാ൪ഥികൾക്കും രക്ഷിതാക്കൾക്കും താമസസൗകര്യം ഒരുക്കാമെന്നും ഇവ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
