അപൂര്‍വരോഗം ബാധിച്ച താല്‍കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: അപൂ൪വ രോഗം ബാധിച്ച താൽകാലിക ജീവനക്കാരിയെ മനുഷികപരിഗണന നൽകി സ്ഥിരപ്പെടുത്തണമെന്ന സ൪ക്കാ൪ ശിപാ൪ശ പി.എസ്.സി തള്ളി. കഴിഞ്ഞ നാല് കമീഷനുകളിലായി ഈ വിഷയം ച൪ച്ചക്ക് വന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇന്നലെ ചേ൪ന്ന കമീഷനിൽ 13 പേ൪ സ്ഥിരപ്പെടുത്തുന്നതിനെ എതി൪ക്കുകയും അഞ്ച് പേ൪ അനുകൂലിക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരിയെ പ്യൂൺ തസ്തികയിൽ സ്ഥിരപ്പെടുത്താനാണ് സ൪ക്കാ൪ ശിപാ൪ശ നൽകിയത്. അപൂ൪വ രോഗം പിടിപെട്ട ഇവരെ മാനുഷിക പരിഗണന നൽകി സ്ഥിരപ്പെടുത്തണമെന്നാണ് നി൪ദേശം വന്നത്.
താൽകാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ നിലപാടെടുത്തു. രോഗം പരിഗണിച്ച് സ്ഥിരപ്പെടുത്താൻ അനുമതി നൽകാമെന്ന് മറ്റ് ചില അംഗങ്ങളും അഭിപ്രായപ്പെട്ടു. മാനുഷികമായ ചില വിഷയങ്ങളിൽ നിയമനത്തിന് മുമ്പും അനുമതി നൽകിയിട്ടുണ്ടെന്നും ചില൪ ചൂണ്ടിക്കാട്ടി. കമീഷൻ വോട്ടിനിട്ടാണ് തീരുമാനം എടുത്തത്. 13 പേ൪ നി൪ദേശം തള്ളുന്നതിനെ അനുകൂലിച്ചു. ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അടക്കം അഞ്ച് അംഗങ്ങൾ സ്ഥിരപ്പെടുത്തണമെന്ന നിലപാട് എടുത്തു.
ഉത്തരക്കടലാസുകളുടെ മൂല്യനി൪ണയത്തിന് പുതിയ അഞ്ച് ഒ.എം.ആ൪ മെഷീനുകൾ വാങ്ങാനും പി.എസ്.സി തീരുമാനിച്ചു. ഇതിൽ മാ൪ക്കിൻെറ ദശാംശ കണക്കുകളും ഉൾപ്പെടുത്താനാകും. ഇപ്പോൾ കാൽ മാ൪ക്ക്, അര മാ൪ക്ക്, മുക്കാൽ മാ൪ക്ക് എന്നിവ റൗണ്ട് ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഇതിലൂടെ ഒരു വിഭാഗം ഉദ്യോഗാ൪ഥികൾക്ക് നഷ്ടം സംഭവിക്കുന്നതായി പരാതി വന്നിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ രീതി നടപ്പാക്കുന്നത്. പ്രഫഷനൽ പ്രവേശ പരീക്ഷയിലെ മൂല്യനി൪ണയം നിലവിൽ ഈ മാതൃകയിലാണ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാ വാരാചരണം നടത്തും. പി.എസ്.സി സുവ൪ണ ജൂബിലി മന്ദിരത്തിന് തുക വകയിരുത്തണമെന്ന് സ൪ക്കാറിനോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
