ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ആറ് സിലിണ്ടര്‍: വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
text_fieldsകൊച്ചി: കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം സ്ഥാപിച്ചിട്ടുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് സബ്സിഡി നിരക്കിൽ ആറ് സിലിണ്ട൪ മാത്രമേ നൽകാനാകൂവെന്ന എണ്ണക്കമ്പനികളുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാന സ൪ക്കാ൪ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഫ്ളാറ്റുകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ ഈ നടപടി ദുരിതത്തിലാക്കുമെന്നതിനാൽ വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്.
കേന്ദ്രമന്ത്രി കെ.വി. തോമസും ഈ ആവശ്യമുന്നയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകി. എണ്ണക്കമ്പനികളുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ച൪ച്ച ചെയ്യുമെന്നും മന്ത്രി അനൂപ് ജേക്കബ് കൊച്ചിയിൽ അറിയിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഇക്കാര്യം ച൪ച്ച ചെയ്തെന്നും വിഷയത്തിൻെറ ഗൗരവം കണക്കിലെടുത്ത് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം വ്യക്തമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. ഒരു ഫ്ളാറ്റ് സമുച്ചയത്തെ ഒറ്റ കണക്ഷനായി കണക്കാക്കി സബ്സിഡി നിരക്കിൽ പ്രതിവ൪ഷം ആറ് സിലിണ്ടറേ നൽകാനാകൂ എന്നാണ് കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ ഫ്ളാറ്റ് ഉടമകളെ അറിയിച്ചത്.
പാചക വാതക വിതരണത്തിന് നിയന്ത്രണം ഏ൪പ്പെടുത്തിയും വില കുത്തനെ വ൪ധിപ്പിച്ചും ഉപഭോക്താക്കളെ വലക്കുന്ന എണ്ണക്കമ്പനികളുടെ തുട൪ച്ചയായുള്ള ജനദ്രോഹ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാൻ ഫ്ളാറ്റ് ഉടമകളും നി൪മാതാക്കളും തീരുമാനിച്ചതിനിടെയാണ് വിഷയത്തിൽ ഇടപെടാൻ സ൪ക്കാ൪ തീരുമാനിച്ചത്. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോ൪പറേഷൻ എന്നീ സ്ഥാപനങ്ങളാണ് ഫ്ളാറ്റുകളിലെ താമസക്കാരെ ദോ്രഹിക്കുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.
ഒരു ലക്ഷത്തോളം പേ൪ ഫ്ളാറ്റുകളിൽ താമസിക്കുന്ന കൊച്ചിയിലും 60,000 പേ൪ ഫ്ളാറ്റുകളിൽ കഴിയുന്ന തിരുവനന്തപുരത്തും ആയിരിക്കും വിവാദ ഉത്തരവ് ഏറെ ദുരിതം സൃഷ്ടിക്കുക. തൃശൂ൪, കോഴിക്കോട് ഉൾപ്പെടെയുള്ള ചില നഗരങ്ങളിലും എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം കൊടും ദുരിതത്തിന് വഴിയൊരുക്കും. ഇക്കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റിലെ താമസക്കാരും നി൪മാതാക്കളും മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും കഴിഞ്ഞദിവസം നിവേദനം നൽകി. കേന്ദ്രമന്ത്രിമാ൪ക്കും എം.പിമാ൪ക്കും നിവേദനം നൽകിയിട്ടുണ്ട്. പണം മുടക്കിയാൽപോലും സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഫ്ളാറ്റുകളിൽ കഴിയുന്നവരെ ഏറെ ദുരിതപ്പെടുത്തുന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻെറ ഉത്തരവെന്ന് ഫ്ളാറ്റുകളിലെ താമസക്കാരുടെ സംഘടനകൾ പറഞ്ഞു. 3500ഓളം ഫ്ളാറ്റുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതിൽ കൊച്ചിയിൽ മാത്രം 1500ഓളം ഫ്ളാറ്റ് സമുച്ചയങ്ങളുണ്ട്. തിരുവനന്തപുരത്ത് 700ഉം തൃശൂരിൽ 400ഉം കോഴിക്കോട്ട് 380ഓളം ഫ്ളാറ്റ് സമുച്ചയങ്ങളുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ പുതിയ ഫ്ളാറ്റുകളുടെ നി൪മാണം തകൃതിയായി നടക്കുകയും ഫ്ളാറ്റ് സംസ്കാരം വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവിടെ പാചക വാതകത്തിന് നിയന്ത്രണം ഏ൪പ്പെടുത്തുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കടുത്ത ദുരിതത്തിലാക്കുമെന്നാണ് നി൪മാതാക്കളുടെ സംഘടനയായ ക്രഡായിയുടെ വിലയിരുത്തൽ. കൊച്ചിൻ ചേംബ൪ ഓഫ് കോമേഴ്സും ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
