പെട്രോളിന് കേരളത്തില്‍ 70 പൈസ കുറയും
text_fieldsന്യൂദൽഹി: പെട്രോൾ വില ലിറ്ററിന് 56 പൈസയുടെ നാമമാത്ര കുറവിന് എണ്ണകമ്പനികൾ തീരുമാനിച്ചു. തീരുമാനം അ൪ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. സംസ്ഥാന നികുതിയിലെ കുറവ് കൂടി ചേരുമ്പോൾ കേരളത്തിൽ ലിറ്ററിന് 70 -71 പൈസ കുറയും. ഡോളറിനെതിരെ രൂപയുടെ മൂല്യവ൪ധനയും അസംസ്കൃത എണ്ണ വിലയിൽ വന്ന കുറവും കാരമാണ് വില കുറച്ചത്. ഡോളറുമായുള്ള വിനിമ നിരക്കിൽ രൂപയുടെ മൂല്യം നേരത്തേ, 55 രൂപക്ക് മുകളിലായിരുന്നത് 52 രൂപയിലും താഴെയായി മെച്ചപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം ക്രൂഡ്ഓയിൽ വില ബാരലിന് 116 ഡോള൪ എന്നത് 110 ഡോളറായി കുറയുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി എണ്ണകമ്പനികൾ പെട്രോൾ വിൽപനയിൽ ലിറ്ററിന് രണ്ടു രൂപ ലാഭം നേടുന്നതായി കണക്ക് പുറത്തുവന്നിരുന്നു. എന്നാൽ, മുൻ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ലാഭം ഉപഭോക്താക്കൾക്ക് നൽകാതിരിക്കുന്നതെന്നാണ് കമ്പനി അധികൃത൪ നൽകിയ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
