സിറ്റിയും ചെല്‍സിയും കുതിക്കുന്നു
text_fieldsലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ സിറ്റിയും മുൻനിരക്കാരായ ചെൽസിയും തോൽവിയറിയാതെ കുതിപ്പ് തുടരുന്നു. ലീഗ് സീസണിൽ തങ്ങളുടെ ഏഴാം അങ്കത്തിനിറങ്ങിയ സിറ്റി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സണ്ട൪ലൻഡിനെ കീഴ്പ്പെടുത്തിയാണ് ചാമ്പ്യൻ കുതിപ്പിന് അടിവരയിട്ടത്. പോയൻറ് പട്ടികയിൽ മുന്നിലുള്ള ചെൽസി നോ൪വിച്ചിനെ 4-1നും തക൪ത്തു. കളിയുടെ 11ാം മിനിറ്റിൽ നോ൪വിചാണ് ആദ്യം ഗോൾ നേടിയതെങ്കിലും 14ാം മിനിറ്റിൽ ഫെ൪ണാണ്ടോ ടോറസിലൂടെ തിരിച്ചടിതുടങ്ങിയ ചെൽസിക്കുവേണ്ടി ഫ്രാങ്ക് ലാംപാ൪ഡ് (22), ഇഡൻ ഹസാ൪ഡ്(31), ബ്രാനിസ്ളാവ് ഇവാനോവിച് (76) എന്നിവ൪ സ്കോ൪ ചെയ്തു.
കളിയുടെ അഞ്ചാം മിനിറ്റിൽ അലക്സാണ്ട൪ കൊളറോവിൻെറ ഗോളിലൂടെ എതി൪ വല കുലുക്കിത്തുടങ്ങിയ സിറ്റിക്കുവേണ്ടി സെ൪ജിയോ അഗ്യൂറോ (60ാം മിനിറ്റ്), ജെയിംസ് മിൽന൪ (89) എന്നിവരാണ് ഗോളുകൾ നേടിയത്. ഏഴ് മത്സരങ്ങൾ പൂ൪ത്തിയാക്കിയ ചെൽസി ആറ് ജയവും ഒരു സമനിലയുമായി 19 പോയൻേറാടെ ഒന്നാം സ്ഥാനത്തും നാലു ജയവും മൂന്നു സമനിലയുമായി സിറ്റി 15 പോയൻറുമായി രണ്ടാം സ്ഥാനത്തുമാണ്.
മറ്റു മത്സരങ്ങളിൽ വെസ്റ്റ്ബ്രോം 3-2ന് ക്യൂ.പി.ആറിനെ കീഴടക്കി. സ്വാൻസിയ റീഡിങ് മത്സരവും (2-2), വിഗാൻ-എവ൪ടൻ മത്സരവും (2-2) സമനിലയിൽ പിരിഞ്ഞു.
കളിയുടെ ആദ്യ മിനിറ്റ് മുതൽ എതി൪ ഗോൾമുഖത്ത് വട്ടമിട്ട് പറന്ന സിറ്റി താരങ്ങൾക്ക് അ൪ഹിച്ച ജയമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ പിറന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറുഷ്യ ഡോ൪ട്മുണ്ടിനെതിരെ സമനില വഴങ്ങിയ മത്സരത്തിൽ ഇറങ്ങിയ ടീമിൽനിന്നും ഏഴു മാറ്റങ്ങളുമായാണ് റോബ൪ട്ടോ മാൻസീനി സ്വന്തം ഗ്രൗണ്ടിൽ ടീമിനെ ഇറക്കിയത്. ടെവസിനെയും ബലോ ടെല്ലിയെയും കോച്ച് ആദ്യ ഇലവനിൽതന്നെ ഇറക്കി മുന്നിൽനിന്നും ആക്രമണത്തിന് ചുക്കാൻ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
