തിരിച്ചുവന്ന പ്രവാസികള്‍ക്ക് പത്ത് പദ്ധതികള്‍
text_fieldsകൊച്ചി: ഇന്തോ- അറബ് കോൺഫെഡറേഷൻ കൗൺസിൽ രൂപം നൽകിയ വ്യവസായ പദ്ധതികളുടെ പ്രവ൪ത്തനോദ്ഘാടനം കൗൺസിൽ ചെയ൪മാൻ ആറ്റക്കോയ പള്ളിക്കണ്ടി നി൪വഹിച്ചു. ഗൾഫ് നാടുകളിലെ പ്രതിസന്ധി മൂലം തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കുന്നതാണ് പദ്ധതികൾ.
പി. പങ്കജാക്ഷൻ നായ൪ അധ്യക്ഷത വഹിച്ചു. ഡോ. എം. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ‘എമ൪ജിങ് കേരള പ്രവാസികൾക്ക് എന്ത് നൽകി’ എന്ന വിഷയം സമ്മേളനം ച൪ച്ച ചെയ്തു. ച൪ച്ചകളിലും കടലാസിലും ഒതുങ്ങിനിൽക്കാതെ പ്രവാസികളുടെ ഭാവിക്കും നിലനിൽപ്പിനും ഗുണകരമായ പദ്ധതികൾക്ക് രൂപം നൽകി പ്രായോഗികമാക്കാൻ സ൪ക്കാ൪ പ്രതിബദ്ധത കാണിക്കണമെന്ന് സമ്മേളനം അഭ്യ൪ഥിച്ചു. പി.എൻ. രാജേഷ്, വി.കെ. ജോയ്മാത്യു, സിദ്ധാ൪ഥൻ അമ്പലമുക്ക്, രാജുമോൻ കടവൻതറ, പി.പി. മുഹമ്മദ്കുഞ്ഞി, കെ.എൻ. ജോൺ എന്നിവ൪ സംസാരിച്ചു. പ്രോജക്ട് കോ ഓഡിനേറ്റ൪മാരായി ആറ്റക്കോയ പള്ളിക്കണ്ടി, പി. പങ്കജാക്ഷൻ നായ൪ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലകൾ തോറും സംഘടനയുടെ ആഭിമുഖ്യത്തിൽ ഗൈഡൻസ് സെൻററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. അതിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തു. കെ.കെ. ഐസക് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
