വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: അന്വേഷണം ഇഴയുന്നു
text_fieldsഷൊ൪ണൂ൪: വിദ്യാ൪ഥിനികളെ പീഡിപ്പിച്ച സ്കൂൾ അധ്യാപകനെ ഇനിയും പിടികൂടാനായില്ല. കൂനത്തറ ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം കണക്ക് അധ്യാപകൻ സ്ഥാണുനാഥനാണ് ഒളിവിലുള്ളത്. നിരവധി വിദ്യാ൪ഥിനികൾ പീഡിപ്പിക്കപ്പെട്ടുവെന്ന് ചൈൽഡ് ലൈൻ, സാമൂഹികക്ഷേമ വകുപ്പ് അധികൃത൪ നടത്തിയ കൗൺസലിങ്ങിലും തെളിവെടുപ്പിലും വ്യക്തമായിരുന്നു. കഴിഞ്ഞ 19ന് പരാതി നൽകിയിട്ടും ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിയാത്തത് ഭൂരിഭാഗം രക്ഷാക൪ത്താക്കളെയും ആശങ്കയിലാഴ്ത്തി.പി.ടി.എ, പൊലീസിലും വിദ്യാഭ്യാസ വകുപ്പ് അധികൃത൪ക്കും പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ അധ്യാപകനെ സ൪വീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻറ് സുധാകരൻ പറഞ്ഞു.
അതേസമയം, ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയുടെ ജില്ലാതല നേതാവായ ഇയാളെ രക്ഷിക്കാൻ സംഘടനയും പി.ടി.എയും സി.പി.എമ്മും സമ്മ൪ദം ചെലുത്തുന്നതായാണ് നാട്ടുകാരും രക്ഷിതാക്കളും ആക്ഷേപിക്കുന്നത്. തൃശൂ൪ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ അധ്യാപകനെ രക്ഷിക്കാൻ സമുന്നത നേതാവുതന്നെ രംഗത്തിറങ്ങിയതായാണ് വിവരം. ഇയാൾ മുൻകൂ൪ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൂചനയുമുണ്ട്. സംഭവത്തിൽ രാഷ്ട്രീയ പാ൪ട്ടികൾ നടത്തുന്ന മൗനവും സംഘടനകളുടെ അലംഭാവവും പ്രതിഷേധാ൪ഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
