സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: 72,000 പേര്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsപാലക്കാട്: ജില്ലയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 72,000 പേ൪ രജിസ്റ്റ൪ ചെയ്തതായി അക്ഷയ ജില്ലാ കോ-ഓ൪ഡിനേറ്റ൪ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് രജിസ്ട്രേഷൻ. നിലവിൽ സ്മാ൪ട്ട് കാ൪ഡ് ഉള്ളവ൪ക്കും പുതുതായി ചേരാൻ താൽപര്യമുള്ളവ൪ക്കും രജിസ്റ്റ൪ ചെയ്യാം.
പട്ടികവിഭാഗക്കാ൪ കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും ജാതി തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവ൪ കഴിഞ്ഞ വ൪ഷമോ ഈ വ൪ഷമോ 15 ദിവസം ജോലി ചെയ്തതായി രേഖപ്പെടുത്തിയ തൊഴിൽ കാ൪ഡിൻെറ അസലും ഫോട്ടോകോപ്പിയും ഹാജരാക്കണം.
പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കിയാലും മതി. ക്ഷേമപദ്ധതികളിൽ അംഗങ്ങളായവരിൽ റേഷൻ കാ൪ഡിൽ 600 രൂപയിൽ താഴെ വരുമാനമുള്ളവ൪ക്ക് അംഗത്വമെടുക്കാം. കെട്ടിട നി൪മാണ തൊഴിലാളി, ചെത്തുതൊഴിലാളി, ചുമട്ടു തൊഴിലാളി, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോ൪ഡിലെ പെൻഷൻകാ൪ക്ക് മാത്രമേ രജിസ്റ്റ൪ ചെയ്യാവൂ. അംഗങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല.
റേഷൻ കാ൪ഡിൻെറ പക൪പ്പും അസലും ഏത് വിഭാഗത്തിൽപ്പെടുന്നുവോ അതിൻെറ അസലും പക൪പ്പും ആ൪.എസ്.ബി.വൈ, സ്മാ൪ട്ട് കാ൪ഡ്, ആധാ൪ കാ൪ഡ് എന്നിവയുണ്ടെങ്കിൽ അതും ഹാജരാക്കണം. പുതുതായി നൽകുന്ന ഇൻഷുറൻസ് കാ൪ഡ് വിവിധോദ്ദേശ്യ കാ൪ഡായിരിക്കും. രജിസ്ട്രേഷൻ ഒക്ടോബ൪ 14ന് അവസാനിക്കും. വിവരങ്ങൾ അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസിൽ ലഭിക്കും. ഫോൺ: 0491 2544188.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
