ചുക്കംപതി ആദിവാസി കോളനിയിലെ മാലിന്യനിക്ഷേപം: മാസങ്ങളായിട്ടും നടപടിയില്ല
text_fieldsകൊല്ലങ്കോട്: ചുക്കംപതിയിലെ ആശുപത്രി മാലിന്യം നിക്ഷേപത്തിൽ പരാതി നൽകി രണ്ടുമാസം കഴിഞ്ഞും നടപടിയില്ല. ഊ൪കുളംകാട്, ചുക്കംപതി എന്നീ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ജലനിധി കിണറിന് സമീപം ആശുപത്രി മാലിന്യങ്ങൾ ടൺകണക്കിനു കുഴിച്ചിട്ടതിനാൽ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനെതിരെ ഗ്രാമപഞ്ചായത്ത്, ജില്ലാ കലക്ട൪, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോ൪ഡ്, പൊലീസ് എന്നിവ൪ക്ക് കോളനിയിലെ ആദിവാസികൾ ഉൾപെടെ നേരിൽ പരാതി നൽകിയെങ്കിലും അധികൃത൪ സ്ഥലം പരിശോധിക്കാനെത്തിയെന്നതല്ലാതെ നടപടിയൊന്നുമുണ്ടായിട്ടില്ല.
കുഴിച്ചിട്ട മാലിന്യങ്ങൾ തിരിച്ച് കൊണ്ടുപോകണമെന്നും ജലനിധികിണ൪ ശുദ്ധീകരിക്കണമെന്നുമുള്ള ആവശ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറിൻെറ വാ൪ഡായിട്ടും നടപടിയില്ല. ആദിവാസി സംരക്ഷണ സംഘത്തിൻെറ നേതൃത്വത്തിലും മറ്റ് പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലും കോളനിവാസികളെ ഉൾപെടുത്തി നിരവധി പരിപാടികൾ നടത്തിയിരുന്നു. എന്നിട്ടും അധികൃത൪ കോളനിയിലേക്ക് തിരിഞ്ഞുനോക്കാത്തതിനെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് തദ്ദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
