നഗരത്തില്‍ മൂന്നിടത്ത് കാറുകള്‍ക്ക് തീപിടിച്ചു
text_fieldsകണ്ണൂ൪: കണ്ണൂ൪ നഗരത്തിൽ മൂന്നിടത്തു കാറുകൾക്ക് തീപിടിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ തളാപ്പിലെ അമ്പാടിമുക്കിലും ഉച്ചക്ക് ഒരു മണിയോടെ ധനലക്ഷ്മി ആശുപത്രിക്കു സമീപവും രാവിലെ 9.30നു രാജീവ് ഗാന്ധി റോഡിലുമാണ് കാറുകൾ കത്തിനശിച്ചത്.
രാവിലെ 9.30 ഓടെ രാജീവ് ഗാന്ധി റോഡിൽ നി൪ത്തിയിട്ട മാരുതി കാറിനാണ് തീപിടിച്ചത്. കാറിൻെറ എൻജിനിൽ നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാ൪ വിവരം അറിയിച്ചതിനെ തുട൪ന്ന് ഫയ൪ഫോഴ്സ് എത്തി തീയണച്ചു.
ധനലക്ഷ്മി ആസ്പത്രിക്കു സമീപം അമാനി ഓഡിറ്റോറിയത്തിനു മുന്നിൽ സ൪വീസ് സ്റ്റേഷനിൽ വാട്ട൪ സ൪വീസിനു എത്തിയ ഹുണ്ടായി കാറാണ് ഉച്ചക്ക് ഒരു മണിയോടെ തീപിടിച്ചത്. തോട്ടടയിലെ റോബീൻെറ ഉടമസ്ഥതയിലുള്ള കാറിൻെറ മുൻഭാഗത്താണ് തീപിടിച്ചത്.
സമീപത്തുള്ള സ൪വീസ് സ്റ്റേഷനിൽ നിന്നു വെള്ളം പമ്പു ചെയ്താണ് തീയണച്ചത്.
രാത്രി എട്ടുമണിയോടെ തളാപ്പ് അമ്പാടി മുക്കിൽ വെച്ചാണ് ഓടിക്കൊണ്ടിരിക്കെ മാരുതി വാൻ കത്തിനശിച്ചത്. തളാപ്പിലെ കെ.പി.നവീസിൻെറ ഉടമസ്ഥതയിലുള്ള ഓമ്നിയാണ് കത്തിയത്. വാഹനത്തിൽ നിന്നു തീ ഉയരുന്നതു കണ്ട ഡ്രൈവ൪ ഓടിരക്ഷപ്പെടുകയായിരുന്നു. ഫയ൪ഫോഴ്സ് എത്തിയാണ് തീയണ ച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
