ജീവിതമാര്‍ഗം വഴിമുട്ടി; ഹൃദ്രോഗിയായ മകന്‍ മാതാവിനെ ഗാന്ധിഭവനിലാക്കി
text_fieldsകോഴഞ്ചേരി: ജീവിതമാ൪ഗം വഴിമുട്ടിയ ഹൃദ്രോഹബാധിതനായ മകൻ മാതാവിനെ അനാഥ മന്ദിരത്തിലേക്ക് യാത്രയാക്കി. ആറന്മുള -മാലക്കര പെരുമത്തേ് കിഴക്കേതിൽ വീട്ടിൽ മാധവിക്കുട്ടിയമ്മയെയാണ് (91)മൂന്നാമത്തെ മകൻ വിജയകുമാ൪ പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹിയെ ഏൽപ്പിച്ചത്. മൂന്ന് ആൺമക്കളുടെ മാതാവായ മാധവിക്കുട്ടിയമ്മ രണ്ടു മക്കളുടെ മരണത്തിന് സാക്ഷ്യം വഹിച്ചു. മൂന്നാമത്തെ മകൻ വിജയകുമാ൪ ഹൃദയസംബന്ധ അസുഖത്തിന് ചികിത്സയിലുമാണ്. വിജയകുമാറിൻെറ ഭാര്യ കണ്ണൂ൪ സ്വദേശിനി രണ്ടാൺമക്കളുമായി ഭ൪ത്താവിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി. 20 വ൪ഷമായി മാലക്കര ചക്കിട്ടപടിക്കൽ മുറുക്കാൻ കട നടത്തിയാണ് വിജയകുമാറും മാതാവും ഉപജീവനം നടത്തിയത്. ഭ൪ത്താവ് ചന്ദ്രശേഖരപിള്ള 50 വ൪ഷം മുമ്പ് മരിച്ചു. മാധവിക്കുട്ടിയമ്മ സ്വന്തം തീരുമാനത്തിലാണ് അനാഥമന്ദിരത്തിൽ അഭയം തേടുന്നത്.
ആറന്മുള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എൻ.എസ്. കുമാറിൻെറ സാന്നിധ്യത്തിൽ പത്തനാപുരം ഗാന്ധിഭവൻ എക്സിക്യൂട്ടീവ് അംഗം കെ.ആ൪. രാജപ്പനെത്തിയാണ് മാധവിക്കുട്ടിയമ്മയെ ഏറ്റുവാങ്ങിയത്. ഹൃദ്രോഗിയായ മകൻ വിജയകുമാ൪ നിറകണ്ണുകളോടെ മാതാവിനെ യാത്രയാക്കിയ രംഗം കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
