കല്ലറയില്‍ വൈദ്യുതി വിതരണം പ്രതിസന്ധിയില്‍
text_fieldsകടുത്തുരുത്തി: നിലം പൊത്തിയ വൈദ്യുതി പോസ്റ്റും വീഴാറായ ട്രാൻസ്ഫോമറും ഒരുനാടിൻെറ ഉറക്കംകെടുത്തുന്നു. ഇതത്തേുട൪ന്ന്, കല്ലറ പഞ്ചായത്തിലെ അകത്താംതറയിലെയും പരിസരപ്രദേശത്തെയും വൈദ്യുതി വിതരണവും പ്രതിസന്ധിയിലായി. അപ്പ൪ കുട്ടനാട്ടിലെ 300 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷിയെയും ഇത് ബാധിച്ചു.
വൈദ്യൂതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃത൪ ഇനിയും തയാറായിട്ടില്ല. പുഞ്ചകൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കാൻ തയാറെടുക്കുമ്പോഴാണ് ട്രാൻസ്ഫോമറിൻെറയും പോസ്റ്റിൻെറയും ദു൪ബലാവസ്ഥ മൂലം വൈദ്യുതി ലഭ്യതയില്ലാതെ ക൪ഷക൪ ഭീഷണി നേരിടുന്നത്. പുറക്കരി, അക്കത്താംതറ, കല്ലുപുര എന്നിവിടങ്ങളിലെ 300 ഏക്കറോളം വരുന്ന പാടശേഖരത്തെ കൃഷിക്ക് ഉപയോഗിക്കുന്നത് അകത്താംതറയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോ൪മറിൽ നിന്നുള്ള വൈദ്യൂതിയാണ്. ചുവട് ദ്രവിച്ച് വിട്ടു ഏതുസമയവും നിലം പൊത്തുമെന്ന അവസ്ഥയിൽ നിൽക്കുന്ന ട്രാൻസ്ഫോ൪മറാണ് ഈ മേഖലയിലെ വൈദ്യൂതി വിതരണത്തിനുള്ളത്. അടപ്പില്ലാത്ത ഫ്യൂസുകളാണ് ട്രാൻസ്ഫോ൪മറിലുള്ളത്. അപകടമുണ്ടായാലും വൈദ്യുതി വകുപ്പ് ജീവനക്കാരെത്താതെ വൈദ്യുതി വിതരണം വിശ്ചേദിക്കാനാവില്ല. പുറക്കരി, കല്ലുപുര, പുത്തൻപള്ളി, അകത്താംതറ എന്നിവിടങ്ങളിലായി 500ഓളം കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതും ഇതേ ട്രാൻസ്ഫോ൪മറിൽ നിന്നാണ്. സമയത്ത് വൈദ്യുതി ലഭിച്ചില്ലെങ്കിൽ പ്രദേശത്തെ 300 ഏക്ക൪ പാടത്തെ പുഞ്ചക്കൃഷി മുടങ്ങും. ജനപ്രതിനിധികൾ ഇടപെട്ടാലേ പാടശേഖരങ്ങൾക്കു വൈദ്യുതി കിട്ടുകയുള്ളൂ.
പുഞ്ചക്കൃഷിക്കുവേണ്ടി വെള്ളം വറ്റിക്കുന്നതിന് പാടശേഖരങ്ങളിൽ മോട്ടോറുകൾ സ്ഥാപിച്ചു വൈദ്യുതിക്കായി കാത്തിരിക്കുകയാണ്. അടുത്തിടെ ട്രാൻസ്ഫോ൪മറിൻെറ സമീപത്ത് നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ദ്രവിച്ചു പാടത്തേക്ക് മറിഞ്ഞിരുന്നു. തുട൪ന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാ൪ ഈ പോസ്റ്റിലൂടെ കടന്നു പോയിരുന്ന കല്ലുപുര ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ച് മടങ്ങി. ഇതോടെ ഈ മേഖലയിലെ നൂറോളം കുടുംബങ്ങൾ ഇരുട്ടിലുമായി. അപകടാവസ്ഥയിൽ നിൽക്കുന്ന ട്രാൻസ്ഫോ൪മ൪ പലപ്പോഴും ഷോ൪ട്ടാകുന്നതും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
സമീപത്തെ തെങ്ങുകൾ പലതും ട്രാൻസ്ഫോ൪മ൪ ഷോ൪ട്ടായതിനെ തുട൪ന്ന് കത്തിനശിക്കുകയുമുണ്ടായി. വൈക്കം കെ.എസ്.ഇ.ബി ഓഫിസ് പരിധിയിലാണ് അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോ൪മ൪. ധാരണയനുസരിച്ച് ഇവിടത്തെ തകരാറുകൾ പരിഹരിക്കാനെത്തുന്നത് കടുത്തുരുത്തി ഓഫിസിൽനിന്നാണ്.
എന്നാൽ, ജീവനക്കാരുടെ അഭാവം മൂലം എപ്പോഴും ഓടിയെത്താൻ ഇവ൪ക്കും കഴിയുന്നില്ല. പ്രശ്നം പരിഹരിച്ച് വൈദ്യുതി വിതരണം പുന$സ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് കുട്ടനാട് സംയുക്ത സമിതി ജനറൽ കൺവീന൪ സി.ജെ. തങ്കപ്പൻ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
