വടവാതൂര്‍: മന്ത്രിതലയോഗ തീരുമാനം അംഗീകരിക്കില്ല -ആക്ഷന്‍ കൗണ്‍സില്‍
text_fieldsകോട്ടയം: വടവാതൂ൪ മാലിന്യസംസ്കരണകേന്ദ്രം സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് വടവാതൂ൪ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വടവാതൂരിൽ കെട്ടിക്കിടക്കുന്ന 200000 ത്തോളം ടൺ മാലിന്യം വടവാതൂരിൽ കുഴിച്ചുമൂടുന്നതിന് മന്ത്രിതലത്തിൽ എടുത്ത തീരുമാനം പ്രതിഷേധാ൪ഹമാണ്. പരിസ്ഥിതി ആഘാത പഠനം നടത്താതെ എൻവയൺമെൻറൽ ക്ളിയറൻസ് ലഭിക്കാതെ മാലിന്യ സംസ്കരണം നടത്തുന്നതും ഡമ്പ് ചെയ്യുന്നതും നിയമവിരുദ്ധമാണ്.
ഇതിന് ചെലവഴിക്കുന്ന മൂന്ന് കോടി രൂപ എവിടെനിന്ന് കണ്ടെത്തുമെന്നും അധികൃത൪ വ്യക്തമാക്കണം. വടവാതൂരിലെ മലിനീകരണം ഇല്ലാതാക്കുന്നതിന് രാംകി കമ്പനിയും ഡമ്പിങ്യാ൪ഡും അടച്ചുപൂട്ടുക മാത്രമാണ് പരിഹാരം. നഗരം വൃത്തിയാക്കുന്നതിന് മുഴുവൻ മാലിന്യവും വടവാതൂരിൽതള്ളുന്നതിന് ഉപാധികൾ തേടുക മാത്രമാണ് നഗരസഭ ചെയ്യുന്നത്.
രണ്ട് വ൪ഷമായി തുടരുന്ന പൊലീസ് പ്രൊട്ടക്ഷൻ വേറെരു കേസിലും ഉണ്ടായിക്കാണില്ല. അന്തിമവാദം കേൾക്കാൻ കോടതി തയാറായത് കഴിഞ്ഞ അവധിക്കാണ്. നിയമലംഘനത്തിന് പൊലീസിനെ കാവൽനി൪ത്തിയിരിക്കുകയാണ്. നിലവിലെ മാലിന്യം നീക്കം ചെയ്യുന്നതല്ല,വടവാതൂരിലേക്ക് മാലിന്യം എത്താതിരിക്കുക എന്നതാണ് ആവശ്യം. നിയമലംഘനവും പൊതുജനദ്രോഹവുമാണ് വടവാതൂരിൽ നടക്കുന്നത്.
മലിനജലം സംസ്കരിക്കുമെന്ന് പറയുന്നത് വടവാതൂരിൽ എന്ത് നടക്കുന്നെന്ന അടിസ്ഥാനവിവരം പോലും ഇത്താത്ത തീരുമാനമാണ്. സമരത്തിൽനിന്ന് പിന്മാറുന്നതിന് കമ്പനി വക്താക്കളെന്ന് അവകാശപ്പെട്ട ചില൪ തനിക്ക് വൻ തുക വാഗ്ദാനം ചെയ്തതായി കൗൺസിൽ കൺവീന൪ പോൾസൺ പീറ്റ൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
