കമാനത്തില്‍ ലോറി തട്ടി വെയ്റ്റിങ് ഷെഡ് തകര്‍ന്നു
text_fieldsമുണ്ടക്കയം: റോഡരികിൽ സ്ഥാപിച്ചിരുന്ന കമാനത്തിൽ തടിലോറി തട്ടിയതിനെ തുട൪ന്ന് വെയ്റ്റിങ് ഷെഡ് തക൪ന്നു. മുണ്ടക്കയം 34ാം മൈൽ വ്യാകുലമാതാ ഫോറോനാ പള്ളിയുടെ സമീപത്ത് വ്യാഴാഴ്ച വൈകുന്നേരം ഏഴരക്കാണ് സംഭവം. റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന സ്വകാര്യ കോളജിൻെറ ഫെസ്റ്റിനോടനുബന്ധിച്ച പരസ്യ കമാനം റോഡിൽ കുറ്റിയടിച്ചു കെട്ടുന്നതിന് പകരം സമീപത്തെ വെയ്റ്റിങ് ഷെഡിൻെറ ബീമിലായിരുന്നു കെട്ടിയിരുന്നത്. കുട്ടിക്കാനം ഭാഗത്തുനിന്ന് തടികയറ്റി വന്ന ലോറി കമാനത്തിൽ തട്ടിയതിനെ തുട൪ന്ന് കയ൪ വലിഞ്ഞ് കമാനവും വെയിറ്റിങ് ഷെഡും തകരുകയായിരുന്നു. ഷെഡിൻെറ കോൺക്രീറ്റ് ബീമുകൾ മീറ്ററുകളോളം ദൂരേക്ക് തെറിച്ചു വീണു. സമീപത്തെ കടയിലുണ്ടായിരുന്നവരും വെയ്റ്റിങ് ഷെഡിലുണ്ടായിരുന്ന വൃദ്ധനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
