ഭാവിക്കുവേണ്ടി നദികളെ സംരക്ഷിക്കാന്‍...
text_fieldsമാവൂ൪: നദികളെയും അരുവികളെയും നീ൪ച്ചോലകളെയും വരും തലമുറകൾക്ക് കാഴ്ചവസ്തുവായിപോലും ബാക്കിവെക്കാതെ ‘വികസന കുതിപ്പ്’ നടക്കുമ്പോൾ പ്രതീക്ഷയുടെ കൈത്തിരി നാളവുമായി പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ.
ചാലിയാ൪ പുഴയോരത്ത് ഊ൪ക്കടവ് റെഗുലേറ്റ൪ കംബ്രിഡ്്ജിന് സമീപത്താണ് ആയിരത്തോളം പരിസ്ഥിതി സ്നേഹികൾ ഒത്തുചേ൪ന്ന് പ്രതിജ്ഞയെടുത്തത്. കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള നദീദിനാചരണത്തിൻെറ ഭാഗമായിരുന്നു പരിപാടി.
സ്കൂൾ, കോളജ്, വിദ്യാ൪ഥികളടക്കമുള്ളവ൪ ഊ൪ക്കടവ് അങ്ങാടിയിൽ നിന്നും നദീസംരക്ഷണ മുദ്രാവാക്യമുയ൪ത്തി റാലിയായാണ് പുഴയോരത്തെത്തിയത്. പരിസ്ഥിതി പ്രവ൪ത്തകൻ സി.ആ൪. നീലകണ്ഠൻ നദീദിന സന്ദേശം നൽകി. തിരുവാതിര ഞാറ്റുവേലയിൽ പോലും മലയാളികൾ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണിന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ. പി. ആലസൻകുട്ടി നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. നദികളുടെ സംരക്ഷണ സന്ദേശമുൾക്കൊള്ളുന്ന റിവ൪ ഏജ് ഡോക്യുമെൻററിയുടെ സീഡി പ്രകാശനം പ്രഫ. ടി. ശോഭീന്ദ്രൻ മാസ്റ്റ൪ നി൪വഹിച്ചു.
തുട൪ന്ന് ഊ൪ക്കടവ് അങ്ങാടിയിലെ കെ.എ. റഹ്മാൻ നഗറിൽ നടന്ന സെമിനാ൪ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നി൪വഹിച്ചു. ഡോ. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനവും നദികളും എന്ന വിഷയത്തിൽ പി. ശ്രീകണ്ഠൻ നായ൪ മുഖ്യപ്രഭാഷണം നടത്തി. മാവൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുരേഷ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശാന്ത, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അസ്മാബി, വാഴയൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ഹിബത്തുല്ല, എസ്. ഉണ്ണികൃഷ്ണൻ, കെ.ഒ. ആലി, കെ.എ. ശുക്കൂ൪, സി.എം. ജോയി, പ്രഫ. ടി. സീതാരാമൻ, എം.പി. അബ്ദുല്ല തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
