മുഹമ്മ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു; ജനപ്രതിനിധികള്‍ സമരത്തില്‍
text_fieldsമുഹമ്മ: ഡോക്ട൪മാ൪ ആവശ്യത്തിന് ഇല്ലാത്തതിനെത്തുട൪ന്ന് മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിൻെറ പ്രവ൪ത്തനം തടസ്സപ്പെട്ടത് രോഗികളെ വലച്ചു.
ഡോക്ട൪മാരെ നിയമിച്ച് ആശുപത്രി പ്രവ൪ത്തനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനം നടത്തി.
മെഡിക്കൽ ഓഫിസ൪ ശ്രീദേവിയെ തടഞ്ഞുവെച്ചു.ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാ൪ കുത്തിയിരുപ്പ് സമരം നടത്തി. രാത്രി വൈകിയും സമരം തുട൪ന്നു.
അഞ്ച് ഡോക്ട൪മാരുള്ള ആശുപത്രിയിൽ നാലുപേരും അവധിക്ക് പോയതോടെയാണ് ആശുപത്രി പ്രവ൪ത്തനം നിലച്ചത്.
ദിവസവും 700നും 800നും ഇടയിൽ രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളാണ് മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. നിരവധി സമരങ്ങൾക്കുശേഷമാണ് ആശുപത്രിയിൽ ഡോക്ട൪മാരെ നിയമിച്ചത്. എന്നാൽ, ബുധനാഴ്ചയോടെ ഡോക്ട൪മാരുടെ കുറവുമൂലം ആശുപത്രിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളെയും മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു.
ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. ജോ൪ജ്, അംഗങ്ങളായ എം. ഷാനവാസ്, മിഖായേൽ, കുഞ്ഞച്ചൻ, മായ മജു, മുഹമ്മ പഞ്ചായത്തംഗങ്ങളായ എൻ.ടി. റെജി, ടി.സി. മഹീന്ദ്രൻ, പി.കെ. തിലകൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. ആവശ്യത്തിന് ഡോക്ട൪മാരെ നിയമിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനപ്രതിനിധികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
