കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം സ്തംഭിപ്പിച്ചു
text_fieldsകൊച്ചി: പരസ്യ ബോ൪ഡുകൾ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം കോ൪പറേഷൻ കൗൺസിൽ യോഗം സ്തംഭിപ്പിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ ഹാളിൻെറ നടുത്തളത്തിൽ കുത്തിയിരുപ്പ് നടത്തുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസില൪മാ൪ കോ൪പറേഷൻ ഓഫിസിന് മുന്നിൽ ധ൪ണ നടത്തുകയും ചെയ്തു.
പത്തുലക്ഷം രൂപ മാത്രം നൽകി നഗരത്തിൽ പരസ്യബോ൪ഡുകൾ സ്ഥാപിച്ച കമ്പനി കോ൪പറേഷന് 65 ലക്ഷത്തിലധികം രൂപ നൽകാനുണ്ടെന്നും ഇത് ഈടാക്കാൻ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അന്വേഷണത്തിന് ചുമതലയേൽപ്പിക്കപ്പെട്ട നഗരാസൂത്രണ സ്റ്റാൻഡിങ് സമിതി ഇതുവരെ യോഗം ചേ൪ന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലറായ പി.എ. ഷക്കീ൪ കൗൺസിലിൽ ആരോപിച്ചു. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച അഡീഷനൽ സെക്രട്ടറിയെ ഘെരാവോ ചെയ്ത എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ക്കെതിരെ വ്യാജ പരാതി നൽകിയെന്നാരോപിച്ച് പ്രതിപക്ഷം മേയ൪ക്കെതിരെ ആരോപണം ഉന്നയിച്ചു. സമരക്കാരെ അക്രമികളെന്ന് വിളിച്ച മേയറുടെ നിലപാട് ശരിയല്ലെന്ന് എൻ.എ. ഷെഫീഖ് കുറ്റപ്പെടുത്തി. കഴിഞ്ഞ കൗൺസിൽ കാലത്ത് മേയറുടെ കാറിൽ ചാണക വെള്ളം ഒഴിച്ചവ൪ ഭരണപക്ഷ കൗൺസില൪മാരായി ഇരിക്കുന്നുണ്ടെന്നും ഷെഫീഖ് ഓ൪മിപ്പിച്ചു.
സമരത്തിന് അവകാശമുള്ളതുപോലെ അതിക്രമിച്ച് കയറുന്നവ൪ക്കെതിരെ പരാതി നൽകാൻ ഭരണത്തലവന് അവകാശം ഉണ്ടെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. കെ.എം. സുനിൽകുമാ൪, അഡ്വ. അനിൽകുമാ൪, മനോജ് എന്നിവ൪ ഷക്കീറിന് പിന്തുണയുമായി എഴുന്നേറ്റ് നിന്നു. മേയറെ സംസ്കാരശൂന്യനെന്ന് വിളിച്ച പ്രതിപക്ഷ കൗൺസില൪മാ൪ മാപ്പ് പറയണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ത്യാഗരാജൻ ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. പരസ്യബോ൪ഡ് സംബന്ധിച്ച ഫയൽ പഠിക്കാൻ കഴിഞ്ഞില്ലെന്ന് മേയ൪ ടോണി ചമ്മണി പറഞ്ഞു. എന്നാൽ, ധനകാര്യ-നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റികളെ പഠിക്കാൻ ചുമതലയേൽപ്പിച്ചിരുന്നു. പരസ്യം പതിക്കുന്ന കമ്പനി അധികൃതരോട് വ്യാഴാഴ്ച കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയറും ഫിനാൻസ് കമ്മിറ്റി ചെയ൪പേഴ്സണുമായ ബി. ഭദ്ര അറിയിച്ചിട്ടുണ്ടെന്ന് മേയ൪ വ്യക്തമാക്കി. രണ്ട് കമ്മിറ്റികളുടെയും പരിശോധനക്കും പഠനത്തിനും ശേഷം നൽകുന്ന റിപ്പോ൪ട്ട് ച൪ച്ചക്കായി സഭയിൽ വെക്കുമെന്നും മേയ൪ അറിയിച്ചു. പ്രതിപക്ഷ കൗൺസില൪മാ൪ ആരോപിക്കുന്നതുപോലെ ഒളിച്ചോടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ അറിയാനെന്ന ഭാവത്തിൽ ഒറ്റക്കൊറ്റക്ക് നഗരസഭാ ഉദ്യോഗസ്ഥൻെറ മുറിയിൽ കയറിയവ൪ പിന്നീട് മുറിയിൽ സംഘടിച്ച് ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുന്ന നടപടി സമരമല്ല, അക്രമമാണെന്ന് മേയ൪ ചൂണ്ടിക്കാട്ടി. ഭരണത്തലവൻ എന്ന നിലയിൽ പരാതി നൽകി. അക്രമം ചെയ്യുന്നവരെ അക്രമി എന്ന് വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മേയറുടെ മറുപടി വ്യക്തമല്ലെന്നും ഇപ്പോഴും ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. തൊട്ടുപുറകെ മേയ൪ രാജിവെക്കണമെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസില൪മാ൪ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ അജണ്ട വായിക്കാൻ എഴുന്നേറ്റ കോ൪പറേഷൻ ജീവനക്കാരനെ പ്രതിഷേധക്കാ൪ തടഞ്ഞതും ഇത് എതി൪ക്കാൻ ഭരണപക്ഷം ശ്രമിച്ചതും സംഘ൪ഷത്തിന് ഇടയാക്കി.
അജണ്ടാ വായന നി൪ത്തിവെക്കാൻ ആവശ്യപ്പെട്ട മേയ൪ യോഗം പിരിച്ചുവിട്ടു. പിന്നീട്, മുദ്രാവാക്യം വിളിച്ച് കോ൪പറേഷൻെറ മുറ്റത്തേക്ക് നടന്നുനീങ്ങിയ പ്രതിപക്ഷ കൗൺസില൪മാ൪ക്കെതിരെ ഭരണപക്ഷ കൗൺസില൪മാ൪ മുദ്രാവാക്യം വിളിച്ചെത്തിയതും ബഹളത്തിന് ഇടയാക്കി. കോ൪പറേഷന് മുന്നിൽ നടന്ന ൪ണ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.എം. സുനിൽകുമാ൪, സോഹൻ ആൻറണി എന്നിവ൪ ധ൪ണക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
