പോളണ്ട് സ്വദേശി തുണച്ചു; മച്ചുവിന് സഞ്ചരിക്കാന്‍ വാഹനമായി
text_fieldsമട്ടാഞ്ചേരി: പോളണ്ട് സ്വദേശി മോറിക്കിൻെറ തണലിൽ വികലാംഗനായ മച്ചുവിന് സഞ്ചരിക്കാൻ വാഹനമായി.
നിവ൪ന്നുനിൽക്കാനോ കിടക്കാനോ കഴിയാതെ നട്ടംതിരിയുന്ന മച്ചു എന്ന ചെറുപ്പക്കാരനായ വികലാംഗൻെറ ദുരവസ്ഥ കണ്ടാണ് മോറിക്ക് കിടന്നോടിക്കാൻ കഴിയുന്ന രീതിയിൽ വാഹനം തയാറാക്കിയത്. മോറിക്ക് സ്വയം രൂപകൽപ്പന ചെയ്തതാണ് വാഹനം. വഴഞ്ഞ കൈകൾകൊണ്ട് മനോഹരമായി ചിത്രരചന നടത്തുന്ന മച്ചു കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനംകവ൪ന്നിരുന്നു.
കൊച്ചിയിലെത്തിയ മോറിക്കും മച്ചുവിൻെറ കഴിവിൽ ആകൃഷ്ടനായി. തുട൪ന്നാണ് കിടന്നോടിക്കാൻ പ്രാപ്തമായ വണ്ടി തയാറാക്കിയത്. വികലാംഗരെ സഹായിക്കാൻ അഞ്ചോളം വാഹനങ്ങൾ തയാറാക്കി വരികയാണ് മോറിക്.
ഫോ൪ട്ടുകൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ ഫോ൪ട്ടുകൊച്ചി സബ് ഇൻസ്പെക്ട൪ വിമൽ വാഹനത്തിൻെറ താക്കോൽ മച്ചുവിന് കൈമാറി. ടി.എം. റിഫാസ്, കെ.ആ൪. രജീഷ്, ജോബി ജോസഫ്, മൻസൂ൪ എന്നിവ൪ സംബന്ധിച്ചു. ഒട്ടേറെ വിദേശ സഞ്ചാരികൾ ഇത്തരത്തിൽ സഹായ ഹസ്തവുമായി മുന്നോട്ടുവരുന്നുണ്ടെന്നും ഇതിനായി സംഘടന രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണെന്നും പരിപാടിയുടെ സംഘാടകൻ ടി.എം. റിഫാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
