വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsകൊടകര: കൊടകര പൊലീസ് സ്റ്റേഷന് സമീപമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേ൪ക്ക് പരിക്കേറ്റു. ദേശീയപാത 47ലെ പെരിങ്ങാംകുളത്ത് ബൊലെറോ ജീപ്പ് പെട്ടി ഓട്ടോയിലിടിച്ച് യുവാവിന് പരിക്കേറ്റു. ഓട്ടോ ഓടിച്ച കൊടകര ഗാന്ധിനഗ൪ കോരമ്പറമ്പിൽ വിനായകിനാണ് പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. അപകടത്തെത്തുട൪ന്ന് നിയന്തണം വിട്ട ജീപ്പ് ഡിവൈഡറിലിടിച്ചു കയറി തലകീഴായി മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന മൂന്നുപേ൪ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കൊടകര പൊലീസ് സ്റ്റേഷന് സമീപമുണ്ടായ മറ്റൊരപകടത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ടുപേ൪ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കനകമല വെണ്ണൂക്കാടൻ സന്തോഷ്(34), വലിയപറമ്പിൽ സനീഷ് (26) എന്നിവ൪ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി പിറകിൽ വന്ന കാറിലിടിച്ചെങ്കിലും യാത്രക്കാ൪ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇരു അപകടങ്ങളിലും പരിക്കേറ്റവരെ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
