അടച്ചിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം
text_fieldsഎരുമപ്പെട്ടി: അടച്ചിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നു. സ്വ൪ണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവ൪ന്നു. വേലൂ൪ പഞ്ചായത്തിലെ തയ്യൂ൪ അറങ്ങാശേരി മുക്കിൽ താമസിക്കുന്ന മുളക്കൽ പുത്തൻപുരക്കൽ വീട്ടിൽ സിബിയുടെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചക്ക് പതിനൊന്നരയോടെ മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാല് ഗ്രാം വരുന്ന സ്വ൪ണക്കമ്മലുകളും, 7750 രൂപയും ടെലിവിഷൻെറ മുകളിൽ വെച്ചിരുന്ന മൊബൈലുമാണ് നഷ്ടപ്പെട്ടത്. ടാപ്പിങ് തൊഴിലാളികളായ സിബിയും ഭാര്യയും ജോലിക്ക് പോയ നേരത്താണ് മോഷണം . വീടിൻെറ പിറക് വശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിപ്പിച്ചിട്ടുള്ളത്. പരാതി നൽകിയതിനെ തുട൪ന്ന് എരുമപ്പെട്ടി എസ്.ഐ കെ.എം. വാസുദേവനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
