കല്ലടിക്കോട് റിസര്‍വ് വനത്തില്‍ കാട്ടാന ചെരിഞ്ഞു
text_fieldsകല്ലടിക്കോട്: വാക്കോട് റിസ൪വ് വനത്തിൽ രണ്ട് വയസ്സുള്ള പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
ഒലവക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൻെറ പ്രവ൪ത്തനപരിധിയിൽ വരുന്ന മലയോട് ചേ൪ന്ന വനത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടത്. കല്ലടിക്കോടൻ മലയുടെ വലത് താഴ്വാര പ്രദേശമാണ് വാക്കോട് കോളനിയിൽ നിന്ന് അരകിലോമീറ്റ൪ ദൂരത്ത് ആനത്താരയിലാണ് ജഡം. റിസ൪വ് വന മേഖലയിൽ നിത്യ സന്ദ൪ശനത്തിനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ജഡം കണ്ടെത്തിയത്.
ഇരണ്ടപ്പെക്ക് രോഗമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വനം വകുപ്പിൻെറ ചുമതലയുള്ള വെറ്ററിനറി സ൪ജൻ പോസ്റ്റ് മോ൪ട്ടം നടത്തും. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് കിട്ടിയാൽ മരണകാരണം ഔദ്യാഗികമായി സ്ഥിരീകരിക്കാനാവുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ അബ്ദുൽ റസാഖ്, ഫോറസ്റ്റ് ഓഫിസ൪ മോഹൻദാസ്, വനപാലകരായ വിശ്വംഭരൻ, മണികണ്ഠൻ എന്നിവ൪ സ്ഥലത്തെത്തി. മല ദ്വാരത്തിൽ ഇരണ്ടപ്പെക്ക് രോഗത്തിൻെറ ലക്ഷണങ്ങൾ കാണുന്നതായി വനപാലക൪ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
