കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് മുന്‍തൂക്കം
text_fieldsപാലക്കാട്/നെന്മാറ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് മുൻതൂക്കം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 19 കോളജിൽ 18 ഇടത്ത് ഫലം പ്രഖ്യാപിച്ചപ്പോൾ 11 കോളജ് യൂനിയനും എസ്.എഫ്.ഐ സ്വന്തമാക്കി. കെ.എസ്.യു മൂന്നിടത്തും എം.എസ്.എഫും എ.ബി.വി.പിയും ഓരോ കോളജിലും വിജയിച്ചു.
ചെമ്പൈ സംഗീത കോളേജ്, അട്ടപ്പാടി ഐ.എച്ച്.ആ൪.ഡി കോളേജ് എന്നിവിടങ്ങളിൽ ആ൪ക്കും ഭൂരിപക്ഷമില്ല. ജില്ലയിലാകെ 21 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസില൪മാരിൽ 18 എണ്ണം എസ്.എഫ്.ഐക്കാണ്. എം.എസ്.എഫിന് രണ്ടും കെ.എസ്.യുവിന് ഒന്നും കൗൺസില൪മാരെ ലഭിച്ചു. നെന്മാറ മേഖലയിലെ കോളജുകളിൽ കെ.എസ്.യുവിനാണ് മുന്നേറ്റം. നെന്മാറ എൻ.എസ്.എസിലെ മുഴുവൻ സീറ്റുകളും കെ.എസ്.യു നേടി. അയിലൂ൪ ഐ.എച്ച്.ആ൪.ഡി കോളജിൽ കെ.എസ്.യു ഏഴ് സീറ്റുകൾ നേടി ആധിപത്യം പുല൪ത്തി.
ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ്, ആലത്തൂ൪ എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐ സ്ഥാനാ൪ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗവ. വിക്ടോറിയ കോളജ്, ചിറ്റൂ൪ ഗവ. കോളജ്, ഗവ. കോളജ് കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ ജയിച്ചു.
ഷൊ൪ണൂ൪ എസ്.എൻ കോളേജ്, അട്ടപ്പാടി ആ൪ട്സ് ആൻഡ് സയൻസ് കോളേജ്, വടക്കഞ്ചേരി ഐ.എച്ച്.ആ൪.ഡി, സി.സി.എസ്.ടി ചെ൪പ്പുളശേരി, ഐ.എച്ച്.ആ൪.ഡി കോട്ടായി, മൈനോറിറ്റി കോളേജ് തൃത്താല എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐക്ക് യൂനിയൻ ലഭിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ച കോളജുകളിൽ എസ്.എഫ്.ഐ പ്രവ൪ത്തക൪ ആഹ്ളാദ പ്രകടനം നടത്തി. വൻ പൊലീസ് സന്നാഹത്തോടെയാണ് നെന്മാറ എൻ.എസ്.എസ് കോളജിൽ തെരഞ്ഞെടുപ്പ് നടന്നത്. കോളജിൻെറ ക്ളാസ്മുറികൾ, ജനലുകൾ, വാതിലുകൾ എന്നിവ തക൪ക്കാൻ കഴിഞ്ഞദിവസം രാത്രി ശ്രമം നടന്നിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്കയെത്തുട൪ന്ന് ആലത്തൂ൪ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
എൻ.എസ്.എസ് കോളജ് യൂനിയൻ ഭാരവാഹികൾ: മഹേഷ്കുമാ൪ (ചെയ൪മാൻ), സുൽഫത്ത് (വൈസ് ചെയ൪മാൻ), സി. ശ്യാം (ജന. സെക്ര.), വിൻസി (ജോ. സെക്ര.), ഇ. അനൂപ്, അരുൺ ശങ്ക൪ (കൗൺസില൪മാ൪), റാഫി (ആ൪ട്സ് ക്ളബ് സെക്രട്ടറി), എസ്. സജി (മാഗസിൻ എഡിറ്റ൪), കെ. അനൂപ് (ജന. ക്യാപ്റ്റൻ.).
അയിലൂ൪ ഐ.എച്ച്.ആ൪.ഡി: ആൽബി രാജു (ചെയ൪മാൻ), സ്നേഹ (വൈസ് ചെയ൪മാൻ), ജൻഷ൪ (വൈസ് ചെയ൪മാൻ), പ്രവീണ (ജോ. സെക്ര.), ഗോകുൽ (എഡിറ്റ൪), വൈശാഖ് (ആ൪ട്സ് ക്ളബ്), അരുൺ (ജന. ക്യാപ്റ്റൻ), സുബൈ൪ (കൗൺസില൪).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
