പാലക്കാട് പച്ചക്കറി മാര്‍ക്കറ്റിന് 25 വയസ്സ്; അവഗണനക്കും
text_fieldsപാലക്കാട്: കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭയുടെ പച്ചക്കറി മാ൪ക്കറ്റിന് ഇപ്പോഴും അവഗണന. 1987 ഒക്ടോബ൪ രണ്ടിനാണ് മാ൪ക്കറ്റ് റോഡിനും മേലാമുറിക്കും ഇടയിൽ പച്ചക്കറി മാ൪ക്കറ്റ് ആരംഭിച്ചത്.
200ലേറെ കടകൾ, ചെറുകിട-മൊത്തകച്ചവടക്കാ൪, കൈവണ്ടി തൊഴിലാളികൾ, രാപകൽ അധ്വാനിക്കുന്ന ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ ഇങ്ങനെ എണ്ണമറ്റ ജനം വന്ന് പോവുകയും ജീവിക്കാൻ ആശ്രയിക്കുകയും ചെയ്യുന്ന മാ൪ക്കറ്റിനോട് പക്ഷേ, ബന്ധപ്പെട്ടവ൪ക്ക് മമത ഒട്ടുമില്ല.
അ൪ധരാത്രിയോടെ ചരക്കുമായി ലോറികളെത്തും. പിന്നെ രാത്രി 11 വരെ സജീവം. പുല൪ച്ചെ മുതൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് പച്ചക്കറിയെടുക്കാൻ ചെറുകിട വ്യാപാരികളും മറ്റുമെത്തും. ഒരു ദിവസം മുപ്പതും നാൽപതും ലോറികളാണ് പച്ചക്കറിയുമായി വരുന്നത്. തമിഴ്നാട്ടിലെ ഒട്ടൻഛത്രം, പൊള്ളാച്ചി ധ൪മപുരി, സേലം, ക൪ണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറിയെത്തുന്നത്. കൊടുവായൂ൪ പച്ചക്കറി മാ൪ക്കറ്റ് സജീവമാണെങ്കിലും പാലക്കാട്ട്നിന്ന് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.
എന്നാൽ, പച്ചക്കറി മാ൪ക്കറ്റിൻെറ വികസനം കടലാസിൽ ഒതുങ്ങുകയാണ്. മേൽക്കൂര നി൪മാണം പാതിവഴിയിൽ അവസാനിച്ചു. പച്ചക്കറി, മത്സ്യം മാ൪ക്കറ്റിലെ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ ഉദ്ദേശിച്ച് ബയോ ഗ്യാസ് പ്ളാൻറ് നി൪മിക്കാൻ വ൪ഷങ്ങൾക്ക് മുമ്പ് തയാറാക്കിയ പദ്ധതി തമാശയായി അവശേഷിക്കുകയാണ്.
വ്യാപാരികൾ ഉൾപ്പെടെ ഇവിടെയെത്തുന്നവ൪ക്ക് പ്രാഥമികാവശ്യം നിറവേറ്റാനും കുളിക്കാനും ടോയ്ലറ്റ് കോംപ്ളക്സ് നി൪മിക്കുമെന്നും വെള്ളത്തിന് കിണ൪ കുഴിക്കുമെന്നുമുള്ള പ്രഖ്യാപനവും കടലാസിലാണ്.
പുല൪ച്ചെ മാ൪ക്കറ്റിലെത്തുന്നവ൪ക്ക് പച്ചക്കറി അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന കന്നുകാലികളിൽനിന്ന് ഉപദ്രവങ്ങളുണ്ടാവുന്നുണ്ട്. തെരുവ് നായ ശല്യവും രൂക്ഷമാണ്. മാ൪ക്കറ്റിന് മുന്നിലെ മാലിന്യകൂമ്പാരത്തിലാണ് ഇറച്ചിക്കോഴി വിൽപനക്കാരും ഹോട്ടൽ, കാറ്ററിങ് നടത്തിപ്പുകാരും അവശിഷ്ടങ്ങൾ തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
