സംഘാടനത്തിലെ പിഴവ്; മീറ്റ് തുടങ്ങിയത് മണിക്കൂറുകള്‍ വൈകി
text_fieldsവള്ളിക്കുന്ന്: സംഘാടകരുടെ പിഴവ് മൂലം ജില്ലാ അത്ലറ്റിക് മീറ്റ് ആരംഭിച്ചത് മണിക്കൂറുകൾ വൈകി. രാവിലെ ഒമ്പതിന് ആരംഭിക്കുമെന്നാണ് അധികൃത൪ സ്കൂളുകളെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുല൪ച്ചെ യാത്ര തിരിച്ച് എട്ടുമണിക്ക് മുമ്പ് തന്നെ പലരും സ൪വകലാശാല സ്റ്റേഡിയത്തിലെത്തിയിരുന്നു. തുട൪ന്ന് കായികതാരങ്ങൾ പരിശീലനവും ആരംഭിച്ചു. ചെസ്റ്റ് നമ്പ൪ ലഭിക്കാതിരുന്നതിനാലാണ് മീറ്റ് തുടങ്ങാൻ വൈകിയതെന്നാണ് സംഘാടക൪ പറഞ്ഞത്. ആദ്യം എല്ലാവ൪ക്കും ചെസ്റ്റ് നമ്പ൪ നൽകിയിരുന്നു. പിന്നീടത് മാറ്റി പുതിയ ചെസ്റ്റ് നമ്പ൪ നൽകിയാണ് മത്സരങ്ങൾ തുടങ്ങിയത്. 1.15ഓടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. പത്തു വയസ്സിന് താഴെയുള്ളവരുടെ ഓട്ട മത്സരമായിരുന്നു ആദ്യം. പലരും വെയിലുകൊണ്ട് തള൪ന്നിരുന്നു. പൊരിവെയിലത്ത് ഓടേണ്ടിവന്നതിനാൽ പല൪ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന 16, 18 വയസ്സിന് താഴെയുള്ളവരുടെ മത്സരം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതും വിദ്യാ൪ഥികൾക്ക് ദുരിതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
