ജില്ലയില്‍ 65.63 കോടിയുടെ പദ്ധതികള്‍
text_fieldsമലപ്പുറം: ജില്ലയിൽ 2012-13 സാമ്പത്തിക വ൪ഷത്തിൽ ജനറൽ, പട്ടികജാതി വ൪ഗ റോഡ് അറ്റകുറ്റപ്പണി, മറ്റ് അറ്റകുറ്റപ്പണി എന്നിവക്കായി 65.63 കോടി രൂപ ചെലവഴിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് അറിയിച്ചു. ജില്ലാ പഞ്ചായത്തിൻെറ 2012-17 പഞ്ചവത്സര പദ്ധതി, 2012-13 വാ൪ഷിക പദ്ധതി എന്നിവ തയാറാക്കുന്നതിൻെറ ഭാഗമായി നടന്ന ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനറൽ വിഭാഗത്തിൽ 26.18 കോടി രൂപയാണ് ചെലവ്. ഓപണിങ് ബാലൻസ് 5.57 കോടിയും ഷോ൪ട്ട് ഫാൾ ഇനത്തിൽ കുറവുവരുന്ന തുക 3.48 കോടിയും സ്പിൽ ഓവ൪ ഇനത്തിൽ 7.60 കോടിയും വരും. പട്ടികജാതി വിഭാഗത്തിൽ 12.36 കോടിയാണ് ചെലവിടുക. ഓപണിങ് ബാലൻസ് 2.46 കോടി. സ്പിൽ ഓവ൪ ഇനത്തിൽ 5.67 കോടിയും പട്ടികവ൪ഗ വിഭാഗത്തിൽ 68.97 ലക്ഷം രൂപയും ചെലവിടും. ഓപണിങ് ബാലൻസ് 25 ലക്ഷവും സ്പിൽ ഓവ൪ ഇനത്തിൽ 23 ലക്ഷവും വരും.
റോഡ് അറ്റകുറ്റപ്പണിക്കായി 10.92 കോടിയാണുളളത്. ഓപണിങ് ബാലൻസ് 2.47 കോടിയും ഷോ൪ട്ട് ഫാളായ 44 ലക്ഷവും വരും. സ്പിൽ ഓവ൪ ഇനത്തിൽ 2.30 കോടി രൂപ വേണം. മറ്റിതര അറ്റകുറ്റപ്പണികൾക്ക് 5.95 കോടിയാണുള്ളത്. ഓപണിങ് ബാലൻസായി 2.50 കോടിയും സ്പിൽ ഓവ൪ 2.83 കോടിയും.
വനിതാഘടക പദ്ധതിക്ക് 3.57 കോടിയാണുളളത്. കഴിഞ്ഞവ൪ഷ പരിഹാരത്തുകയായ 1.80 കോടി രൂപയടക്കം 5.37 കോടിയാണ് ആവശ്യം. ശാരീരിക - മാനസിക വെല്ലുവിളകൾ നേരിടുന്നവ൪ക്ക് 1.78 കോടി വകയിരുത്തിയിട്ടുണ്ട്. 2.09 കോടി രൂപയുടെ കഴിഞ്ഞ വ൪ഷ പരിഹാരത്തുകയടക്കം 3.88 കോടി വരും.
2013- 4 മുതൽ 2016-17 വരെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചവത്സര പദ്ധതി വിഭവങ്ങൾ യഥാക്രമം- 2013-14: ജനറൽ- 3010 ലക്ഷം, എസ്.എസ്.പി- 1421 ലക്ഷം, ടി.എസ്.പി- 79 ലക്ഷം, റോഡ്- 1256 ലക്ഷം, മറ്റ് അറ്റകുറ്റപ്പണികൾ- 684 ലക്ഷം. ഈ തുകയുടെ 15 ശതമാനം വ൪ധിച്ച വിഹിതം തുട൪ന്നുളള വ൪ഷങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 2017 വരെ തുക കണക്കാക്കിയത്.
ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഉമ്മ൪ അറയ്ക്കൽ, ഗ്രാമ-ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാ൪, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ളോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
