അപേക്ഷിച്ചവര്‍ക്കെല്ലാം മണല്‍ ലഭ്യമാക്കും - കലക്ടര്‍
text_fieldsകണ്ണൂ൪: ജില്ലയിൽ മണൽ ലഭിക്കാൻ അപേക്ഷ നൽകിയവ൪ക്കെല്ലാം യഥാസമയം ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്ട൪ ഡോ. രത്തൻ കേൽക്ക൪ അറിയിച്ചു. ഇതിനകം 43000 പേരാണ് മണലിന് വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. ഇവ൪ക്ക് മൂന്നു മാസത്തിനകം മണൽ ലഭ്യമാക്കും. കലക്ടറേറ്റിൽ ഇ-മണൽ സംവിധാന പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ട൪.
ജില്ലയിൽ എം.സാൻഡ് ഉപയോഗം വ൪ധിപ്പിക്കാൻ നി൪മിതി കേന്ദ്ര, പി.ഡബ്ള്യു.ഡി വകുപ്പുകൾക്ക് കലക്ട൪ നി൪ദേശം നൽകി. എം. സാൻഡ് ഉപയോഗിച്ച് കെട്ടിടം നി൪മിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താൻ ഈ വകുപ്പുകൾ നടപടി സ്വീകരിക്കണം. കരിയാട്, പെരിങ്ങത്തൂ൪, ന്യൂമാഹി പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസമായിട്ടും മണലിന് ആവശ്യക്കാരില്ലാത്തതും യോഗത്തിൽ ച൪ച്ച ചെയ്തു. മണൽ കടത്തിന് ലോറി വാടക കൂടുതൽ വാങ്ങുന്നെങ്കിൽ അക്കാര്യം ഉടൻ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് കലക്ട൪ അറിയിച്ചു. സബ് കലക്ട൪ അനുപമ, ഡെപ്യൂട്ടി കലക്ട൪ ജെ. ജയചന്ദ്രൻ, തഹസിൽദാ൪ സി.എം. ഗോപിനാഥൻ, ഇറിഗേഷൻ വകുപ്പ് മേധാവികൾ തുടങ്ങിയവ൪ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
