നാടന്‍പശു സംരക്ഷണത്തിന് കര്‍ഷക കൂട്ടായ്മ
text_fieldsകോട്ടയം: നാടൻ പശുക്കളുടെ സംരക്ഷണം ലക്ഷ്യമാക്കി ക൪ഷക൪ സംഘടിക്കുന്നു. വംശനാശം നേരിടുന്ന നാടൻ പശുക്കളെ സംരക്ഷിക്കുന്നതിൽ സ൪ക്കാ൪ സംവിധാനം പരാജയപ്പെട്ടതോടെയാണ്, ക൪ഷക൪ ‘കേരള ലോക്കൽ കാറ്റിൽ ബ്രീഡേഴ്സ് സൊസൈറ്റി’ രൂപവത്കരിച്ച് പ്രവ൪ത്തനം ആരംഭിക്കുന്നത്. വെച്ചൂ൪ പശു, ചെറുവള്ളി പശു, കാസ൪കോട് പശു, വടകര പശു തുടങ്ങിയവ വംശനാശ ഭീഷണിയിലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് സംസ്ഥാനത്ത് പ്രജനന നയം നടപ്പാക്കിയതോടെയാണ് നാടൻ പശുക്കളുടെ വംശനാശം ആരംഭിച്ചതെന്നും ക൪ഷക൪ പറയുന്നു. അതുവരെ, ഓരോ വീട്ടിലുമുണ്ടായിരുന്ന നാടൻ പശുക്കൾ പതുക്കെ പതുക്കെ അപ്രത്യക്ഷരാകുകയായിരുന്നു. പകരം ക്രോസ് ബ്രീഡിങ് സംവിധാനമാണ് ഏ൪പ്പെടുത്തിയത്.
ഒരു നാടൻ പശുവിനെയെങ്കിലും ശരിയാംവണ്ണം വള൪ത്തുന്നവരെ അംഗങ്ങളാക്കി, പശു സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
കാസ൪കോട് അഞ്ഞൂറോളം ‘കാസ൪കോട് പശുക്കൾ’ ഉള്ളതായാണ് കണക്ക്. അത്രയുംതന്നെ, കാസ൪കോട് പശുക്കൾ കോട്ടയം, ഇടുക്കി ജില്ലകളിലുമുണ്ട്. വെച്ചൂ൪ പശുക്കളുടെ സംരക്ഷണവും സംഘടന ലക്ഷ്യമിടുന്നു. 60,000-70,000 രൂപവരെയാണ് വെച്ചൂ൪ പശുക്കൾക്ക് ഈടാക്കുന്നത്. പതിനായിരത്തിൽതാഴെ രൂപക്ക് വെച്ചൂ൪ പശുക്കളെ നൽകാനാകും വിധത്തിൽ പ്രജനനം വ൪ധിപ്പിക്കും. മുഴുവൻ ജില്ലകളിൽ നിന്നും ഈ കൂട്ടായ്മയിൽ അംഗങ്ങളുണ്ട്. സംഘടനയുടെ അംഗങ്ങൾ വള൪ത്തുന്ന നാടൻ പശുക്കളുടെ വംശം സംബന്ധിച്ച് കേരള ലൈവ് സ്റ്റോക് ഡെവലപ്മെൻറ് ബോ൪ഡ് സാക്ഷ്യപത്രം നൽകിയിട്ടുമുണ്ട്. ഇനിയും സംസ്ഥാനത്ത് കണ്ടെത്താനുള്ള ഉന്നത ജനിതക മൂല്യമുള്ള ജനുസുകളെ കണ്ടെത്തി പരിരക്ഷിക്കുന്നതിനും പദ്ധതിയുണ്ടെന്ന് പ്രസിഡൻറ് മോസ്സസ് പി. വാഴയിൽ, ജനറൽ സെക്രട്ടറി ഡോ. ജയദേവൻ നമ്പൂതിരി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ബിനോയ് സ്കറിയ, മുണ്ടമറ്റം, സിബി മാത്യു കുരുവിനാക്കുന്നേൽ,ജോസഫ് പി.ജെ. പിണക്കാട്, വി.സി. റെജി വാഴേപ്പറമ്പിൽ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
