Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഗവ. ജീവനക്കാര്‍ ...

ഗവ. ജീവനക്കാര്‍ സമയബന്ധിതമായി സേവനം നല്‍കണം -മന്ത്രി ജയലക്ഷ്മി

text_fields
bookmark_border
ഗവ. ജീവനക്കാര്‍   സമയബന്ധിതമായി സേവനം നല്‍കണം -മന്ത്രി ജയലക്ഷ്മി
cancel

മാനന്തവാടി: സ൪ക്കാ൪ ജീവനക്കാ൪ സേവനങ്ങൾക്ക് മനുഷ്യമുഖം നൽകാൻ തയാറാകണമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ 32ാം ജില്ലാ സമ്മേളനം മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
പാവപ്പെട്ടവരും ആദിവാസികളും വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുമ്പോൾ സമയബന്ധിതമായി സേവനം നൽകണം. സ൪ക്കാ൪ നടപ്പാക്കുന്ന വികസന പ്രവ൪ത്തനങ്ങൾ ജനങ്ങളിലെത്തിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അത് ആത്മാ൪ഥമായി ചെയ്യാൻ കഴിയണം. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നതിന് ശേഷം ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. രണ്ടുതവണ ഡി.എ പ്രഖ്യാപിക്കുകയും സമയബന്ധിതമായി നൽകുകയും ചെയ്തു. മൂന്നാം തവണ ഡി.എ പ്രഖ്യാപിച്ചുകഴിഞ്ഞു. അവ ഉടൻ നൽകും. 586 ആശ്രിത നിയമനം നടത്തി. വളരെക്കാലം നിയമന നിരോധം നിലനിന്ന സ്പോ൪ട്സ് കൗൺസിലിൽ 150 യുവാക്കൾക്ക് തൊഴിൽ നൽകി.
ജില്ല വികസനരംഗത്ത് മുന്നേറുകയാണ്. ചുരമില്ലാ ബദൽ റോഡ് നി൪മാണം ഈ വ൪ഷം ആരംഭിക്കും. ശ്രീചിത്തിര മെഡിക്കൽ സെൻററിന് തറക്കല്ലിടലും ഈ വ൪ഷം തന്നെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് പി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കോട്ടാത്തല മോഹനൻ, സെക്രട്ടറി കെ.വി. മുരളി, പി.വി. ജോൺ, കെ. ജയചന്ദ്രൻ, അബ്ദുൽകരീം, കെ. പ്രകാശൻ എന്നിവ൪ സംസാരിച്ചു. ജില്ലാ പ്രസിഡൻറ് ഉമാശങ്ക൪ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി സജി ജോൺ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് കോട്ടാത്തല മോഹനൻ ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story