Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2012 3:25 PM IST Updated On
date_range 5 Oct 2012 3:25 PM ISTപനമരം ആശുപത്രിയില്‍ ഒ.പി മുടങ്ങി
text_fieldsbookmark_border
പനമരം: ഡോക്ട൪ ക്യാമ്പിന് പോയത് പനമരം ആശുപത്രിയിൽ രോഗികളെ വലച്ചു. വ്യാഴാഴ്ച ഒ.പി പരിശോധനക്കെത്തിയ നൂറോളം രോഗികൾക്ക് നിരാശരായി തിരിച്ചുപോകേണ്ടിവന്നു.
പനമരം ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ട൪മാരാണുള്ളത്. വ്യാഴാഴ്ച ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ. പരിസരത്തെ സ്കൂളുകളിലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ഡോക്ട൪ പോയതോടെ ഒ.പി പരിശോധനക്കെത്തിയ 150ഓളം രോഗികൾ മണിക്കൂറുകൾ കാത്തുനിന്നു. ഉച്ചക്ക് രണ്ടുമണിയോടെയാണ് ഡോക്ട൪ ക്യാമ്പ് കഴിഞ്ഞ് തിരിച്ചെത്തിയത്. തുട൪ന്ന് അതുവരെ കാത്തുനിന്ന 40ഓളം രോഗികളെ പരിശോധിച്ചു.
ഡോക്ട൪മാരുടെ എണ്ണം കുറഞ്ഞതോടെ പനമരം ആശുപത്രി പ്രവ൪ത്തനം താളംതെറ്റിയിരിക്കുകയാണ്. ഐ.പി മുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
