പനമരത്തെ ഗതാഗതക്കുരുക്ക്: കലക്ടര്‍ ഇടപെടും
text_fieldsപനമരം: ടൗണിലെ ഗതാഗതക്കുരുക്കും പാ൪ക്കിങ് ഉൾപ്പെടെയുള്ള ഗതാഗത പ്രശ്നങ്ങളും പരിഹരിക്കാൻ കലക്ട൪ നടപടി സ്വീകരിക്കും. പനമരം ബ്ളോക് പഞ്ചായത്ത് ഇതുസംബന്ധിച്ച് പാസാക്കിയ പ്രമേയം കലക്ട൪ക്ക് കൈമാറിയതിനെ തുട൪ന്നാണിത്. ബ്ളോക് പഞ്ചായത്ത് മെംബ൪ എം.സി. സെബാസ്റ്റ്യനാണ് അടിയന്തര പ്രമേയത്തിലൂടെ ടൗണിലെ ഗതാഗതപ്രശ്നത്തിൽ ശ്രദ്ധ ക്ഷണിച്ചത്.
ടൗണിൽ ഓട്ടോകൾക്ക് പുതുതായി പെ൪മിറ്റ് നൽകുന്നത് നി൪ത്തിവെക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 750ഓളം ഓട്ടോകൾ ഇവിടെയുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പനമരത്ത് എത്തുന്നുണ്ട്. കുറുവാദ്വീപ്, തിരുനെല്ലി, പഴശ്ശികുടീരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ പനമരം വഴിയാണ് പോകുന്നത്. ഹയ൪ സെക്കൻഡറി സ്കൂളുകൾ, സ്വാശ്രയ കോളജ്, ട്രൈബൽ ഹോസ്റ്റലുകൾ, ടി.ടി.ഐ, നഴ്സിങ് സ്കൂൾ, ബ്ളോക് പഞ്ചായത്ത് ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, ബാങ്കുകൾ എന്നിവയെല്ലാം ടൗണിലും പരിസരത്തുമാണുള്ളത്. സ്വകാര്യ വാഹനങ്ങൾക്ക് പാ൪ക്കിങ് സൗകര്യമില്ല. ഓട്ടോറിക്ഷകൾ നി൪ത്തിയിടാൻ സ്ഥലമില്ലാത്തതും ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ടൗൺ ഒഴിവാക്കി പെ൪മിറ്റ് നൽകണം. അടിയന്തരമായി ട്രാഫിക് സംവിധാനം പനമരത്ത് ഏ൪പ്പെടുത്തണം.
കലക്ട൪, പൊലീസ് മേധാവി, ആ൪.ടി.ഒ എന്നിവ൪ക്ക് ബ്ളോക് പഞ്ചായത്തിൻെറ നിവേദനം സെബാസ്റ്റ്യൻ നൽകി. 200 ഓട്ടോറിക്ഷകൾക്കുപോലും പാ൪ക് ചെയ്യാൻ സൗകര്യമില്ലാത്ത ടൗണിൽ പുതുതായി പെ൪മിറ്റുകൾ നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
