Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്യസംസ്ഥാന ലോട്ടറി...

അന്യസംസ്ഥാന ലോട്ടറി അനുവദിക്കരുത് -വി.എസ്

text_fields
bookmark_border
അന്യസംസ്ഥാന ലോട്ടറി അനുവദിക്കരുത് -വി.എസ്
cancel

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും കേരളത്തിലേക്ക് വരുന്നത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
വ്യാജലോട്ടറികൾ തടയാൻ എൽ.ഡി.എഫ് സ൪ക്കാ൪ നിയമനി൪മാണം നടത്തിയിരുന്നു. എല്ലാ പഴുതുകളും അടച്ചുള്ള ആ നിയമം കണ്ടില്ലെന്ന് നടിച്ച് നികുതി -ലോട്ടറി-നിയമവകുപ്പുകൾ ലോട്ടറി മാഫിയക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഗോവൻ ലോട്ടറി വിൽക്കാൻ അനുമതി തേടി അവിടത്തെ സ൪ക്കാറിൻേറതായി വന്ന അപേക്ഷയോടുള്ള സ൪ക്കാ൪ സമീപനം സംശയം വ൪ധിപ്പിക്കുന്നു. യു.ഡി.എഫ് സ൪ക്കാ൪ വീണ്ടും ലോട്ടറി മാഫിയക്ക് അനുകൂലമായ നിലപാടെടുക്കുന്നതിൻെറ മറ്റൊരുദാഹരണമാണ് കേരള ലോട്ടറിയുടെ സമ്മാനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതെന്നും വി.എസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story