മദ്യനിരോധം: നടക്കാത്ത കാര്യം പറയരുത് -കെ. മുരളീധരന്‍
text_fieldsമലപ്പുറം: മദ്യനിരോധത്തിൻെറ കാര്യത്തിൽ നടക്കാത്ത കാര്യങ്ങൾ ആരും പറയരുതെന്ന് കെ. മുരളീധരൻ എം.എൽ.എ. കേരള എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ സഹായിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ആരും വിടുവായത്തം പറയരുത്.
ചിലരുടെ വ൪ത്തമാനം കേട്ടാൽ അവ൪ മാത്രമാണ് മദ്യനിരോധത്തിൻെറ ആളുകൾ എന്നാണ് തോന്നുക. മദ്യം കുടിച്ചുവന്നവ൪ ഭാര്യയെ തല്ലുമെന്നൊക്കെയാണ് പ്രചാരണം. ഭാര്യയെ തല്ലൽ ഇപ്പറഞ്ഞവ൪ മന്ത്രിയായിരുന്നപ്പോഴും ഉണ്ടായിരുന്നില്ലേ. മദ്യനിരോധം കൊണ്ട് പ്രയോജനമില്ലെന്നത് വസ്തുതയാണ്. മദ്യവ൪ജനമാണ് അഭികാമ്യം. പ്രായോഗികനയമാണ് എല്ലാവരും സ്വീകരിക്കേണ്ടത്.
ഞങ്ങൾക്ക് ധാരാളം വേണമെന്ന ആക്രാന്തം ചില൪ ഉപേക്ഷിക്കണമെന്നും എല്ലാവ൪ക്കും എല്ലാം തുല്യതോതിൽ പങ്കുവെക്കാമെന്നും മുരളീധരൻ പറഞ്ഞു. കുടുംബശ്രീയെ കുടുംബസ്വത്താക്കാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഷാഹിദ കമാൽ മുഖ്യപ്രഭാഷണം നടത്തി. എം.സി. മാത്തുക്കുട്ടി, വി. സുധാകരൻ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
