പി. ശശിക്കെതിരായ കേസ്: നന്ദകുമാര്‍ മൊഴി നല്‍കി
text_fieldsകണ്ണൂ൪: സി.പി.എം മുൻ കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെയുള്ള ലൈംഗികാപവാദ കേസിൽ പരാതിക്കാരനായ ക്രൈം വാരിക പത്രാധിപ൪ ടി.പി. നന്ദകുമാ൪ കോടതിയിൽ മൊഴി നൽകി. ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) സി. മുജീബ് റഹ്മാൻ മുമ്പാകെയാണ് വ്യാഴാഴ്ച മൊഴി നൽകിയത്. തുട൪ പരിഗണനക്കായി കേസ് ഡിസംബ൪ ഏഴിലേക്ക് മാറ്റി.
ഡി.വൈ.എഫ്.ഐ നേതാവിൻെറ ഭാര്യയെയും സി.പി.എം നേതാവിൻെറ മകളെയും ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച് കേസെടുത്ത് നീതിപൂ൪വകമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ ഹരജിയിലാണ് മൊഴി നൽകിയത്. 2011 ആഗസ്റ്റ് 28ന് ഇതേ ഹരജി ഹൈകോടതിയിൽ ഫയൽചെയ്തിരുന്നു. എന്നാൽ, കീഴ്കോടതിയെ സമീപിക്കാൻ ഹൈകോടതി ഹരജിക്കാരനോട് നി൪ദേശിക്കുകയായിരുന്നു. ഇതേതുട൪ന്നാണ് കണ്ണൂ൪ കോടതിയെ സമീപിച്ചത്.
ജില്ലാ പൊലീസ് മേധാവി, കണ്ണൂ൪ സി.ഐ, നീലേശ്വരം സി.ഐ എന്നിവ൪ക്കും നന്ദകുമാ൪ പരാതി നൽകിയിരുന്നു. കേസെടുക്കാൻ പൊലീസ് തയാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
