Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്മശാനത്തില്‍ ...

ശ്മശാനത്തില്‍ നായ്ക്കളെ കുഴിച്ചിട്ടു; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

text_fields
bookmark_border
ശ്മശാനത്തില്‍  നായ്ക്കളെ കുഴിച്ചിട്ടു; വയനാട്ടില്‍ ഇന്ന്  ഹര്‍ത്താല്‍
cancel

സുൽത്താൻ ബത്തേരി: വയനാട്ടിൽ മണിച്ചിറക്കടുത്ത മാവാടിക്കുന്നിൽ ആദിവാസികളും മറ്റും ഉപയോഗിക്കുന്ന ശ്മശാനത്തിൽ നായ്ക്കളെ കുഴിച്ചിട്ടത് കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വയനാട്ടിൽ ഹിന്ദു ഐക്യവേദി ഹ൪ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹ൪ത്താൽ. നായ്ക്കളെ കൊല്ലാൻ പഞ്ചായത്തിൽനിന്ന് കരാറെടുത്ത സംഘമാണ് ജഡങ്ങൾ ശ്മശാനത്തിൽ കുഴിച്ചിട്ടതെത്രെ.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രതിനിധിയായ പി.പി. അയ്യൂബാണ് പ്രസിഡൻറ്. പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി ഹ൪ത്താലിന് പിന്തുണയുമായി രംഗത്തുവന്നു.
അതേസമയം കരാറുകാരുടെ അശ്രദ്ധയിൽ സംഭവിച്ചുപോയ പ്രശ്നത്തിൽ എന്തു പരിഹാര നടപടിക്കും തയാറാണെന്ന് പ്രസിഡൻറ് അയ്യൂബ് പറഞ്ഞു.
സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്തു. നായ്ക്കളുടെ ജഡം ഇന്ന് എടുത്തുമാറ്റണമെന്ന് ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് നി൪ദേശം നൽകിയിട്ടുമുണ്ട്. ജില്ലാ കലക്ട൪, മാനന്തവാടി സബ് കലക്ട൪ വീണ എൻ.മാധവൻ, തഹസിൽദാ൪ കെ.കെ. വിജയൻ എന്നിവ൪ ഹിന്ദു ഐക്യവേദി-ബി.ജെ.പി നേതാക്കളുമായി നടത്തിയ ച൪ച്ചയിൽ ഇതുസംബന്ധിച്ച് ഉറപ്പുനൽകി. വെള്ളിയാഴ്ചത്തെ വയനാട് ഹ൪ത്താൽ പിൻവലിക്കില്ലെന്ന് ഐക്യവേദി നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story