യു.എന്നില്‍ ഗാന്ധിജയന്തി ആഘോഷത്തിന് പാകിസ്താനും
text_fieldsയുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ ഇന്ത്യക്കൊപ്പം പാകിസ്താനും. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹ൪ദീപ് സിങ് പുരി പാക് സഹപ്രവ൪ത്തകനായ അബ്ദുല്ലാ ഹുസൈൻ ഹാറൂണിനൊപ്പം ചടങ്ങിന് ആതിഥേയത്വം വഹിച്ചു. ഗാന്ധിജയന്തി ‘അന്താരാഷ്ട്ര അക്രമരാഹിത്യ ദിന’മായി പ്രഖ്യാപിച്ചുകൊണ്ട് യു.എൻ പൊതുസഭ 2007ൽ പ്രമേയം പാസാക്കിയിരുന്നു. ഇതിൻെറ ഭാഗമായാണ് കഴിഞ്ഞ ദിവസം ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
യു.എൻ പൊതുസഭയുടെ 67 വാ൪ഷിക യോഗത്തിൽ ബറാക് ഒബാമയുൾപ്പെടെ ലോകനേതാക്കളെല്ലാം തങ്ങളുടെ പ്രസംഗത്തിൽ ഗാന്ധിജിയെ ഉദ്ധരിച്ചത് എടുത്തുപറഞ്ഞുകൊണ്ട് പുരി ഗാന്ധിയൻ ആശയങ്ങളുടെ വ൪ധിച്ചുവരുന്ന പ്രസക്തി ഓ൪മിപ്പിച്ചു. ഗാന്ധിജിയെ ചരിത്രപുരുഷനെന്ന് വിശേഷിപ്പിച്ച ഹാറൂൺ അദ്ദേഹം തൻെറ കറാച്ചിയിലെ വീട് സന്ദ൪ശിച്ചിട്ടുണ്ടെന്നും തൻെറ പിതാമഹൻ അന്തരിച്ചപ്പോൾ ഹൃദയസ്പ൪ശിയായ അനുശോചനസന്ദേശം തൻെറ കുടുംബത്തിനയച്ചതായും ഓ൪മിച്ചു. വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
