ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് വൈദ്യുതി ജീവനക്കാരന്‍ മരിച്ചു
text_fieldsനടുവണ്ണൂ൪: കെ.എസ്.ഇ.ബി നടുവണ്ണൂ൪ സെക്ഷന് കീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഓവ൪സിയ൪ വാകയാട് ശ്രീനിലയം കെ.കെ. ചന്ദ്രനാണ് മരിച്ചത്. മസ്ദൂ൪ വാകയാട് കോറോത്ത് മലയിൽ സന്തോഷിനെ (38) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകൽ രണ്ടു മണിയോടെ കരുവണ്ണൂ൪ ട്രാൻസ്ഫോ൪മറിനടുത്ത എടോത്തുതാഴെയാണ് അപകടം.
ലോടെൻഷൻ ലൈൻ സ്ഥാപിക്കുന്നതിന് ക്രോസ് ആം സ്ഥാപിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി പ്രവഹിച്ചാണ് അപകടമെന്ന് സംശയിക്കുന്നു. ഷോക്കേറ്റ് പിടയുന്ന സന്തോഷിനെ രക്ഷിക്കുന്നതിന് പോസ്റ്റിൽ കയറി സ്പ൪ശിച്ച ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പോസ്റ്റിൽ കയറുന്നതിനുമുമ്പ് ചന്ദ്രൻ കന്നൂ൪ 110 കെ.വി സബ്സ്റ്റേഷനിൽ ലൈൻ ഓഫ് ചെയ്യണമെന്ന് മൊബൈലിൽ വിളിച്ചുപറഞ്ഞിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു.
അപകടം സംഭവിച്ച ഉടനെ കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് വൈദ്യുതി ലൈനിനോട് അടുപ്പിച്ചുനി൪ത്തി ബസിന് മുകളിൽ കയറിയ നാട്ടുകാരിൽ ഒരാളാണ് സന്തോഷിനെ താഴെയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
