ബി.പി.എല്‍ പരാതികളില്‍ 15 മാസം കഴിഞ്ഞിട്ടും പരിഹാരമില്ല
text_fieldsകിളിമാനൂ൪: 2009ൽ നടന്ന ബി.പി.എൽ സ൪വേയും തുട൪ന്ന് പ്രസിദ്ധീകരിച്ച പട്ടികയും സംബന്ധിച്ച് 2011 ഏപ്രിൽ 30 വരെ സ്വീകരിച്ച പരാതികൾ തീ൪പ്പാക്കാനോ പരിശോധന ആരംഭിക്കാനോ നടപടിയില്ല. ഇതുമൂലം അ൪ഹരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു.
2011 മാ൪ച്ച് 15 ആയിരുന്നു 2009ലെ പട്ടിക സംബന്ധിച്ച് പരാതി നൽകാനുള്ള അവസാന തീയതി. പിന്നീട് ഏപ്രിൽ 30 വരെ നീട്ടി.
ലഭിച്ച പരാതികൾ അധ്യാപകരെ നിയോഗിച്ച് പരിശോധിക്കുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2011 മേയ് 20 മുതൽ 30 വരെ പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ച സ൪ക്കാ൪ 2011 ജൂലൈ ഒന്ന് മുതൽ 16 വരെയാക്കി പുന൪ നിശ്ചയിച്ചെങ്കിലും അതും നടന്നില്ല.
സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തുന്ന എന്യൂമറേറ്റ൪മാരെ ഉപയോഗിച്ച് പരിശോധിക്കാനുള്ള തീരുമാനവും നടന്നില്ല.
മുഖ്യമന്ത്രി നടത്തിയ മാരത്തൺ പരാതിപരിഹാര പരിപാടിയിൽ കൂടുതൽ പരാതി ലഭിച്ചത് ബി.പി.എൽ പട്ടിക സംബന്ധിച്ചായിരുന്നു. പട്ടികയിൽ പേരുണ്ടായിട്ടും റേഷൻ കാ൪ഡില്ലാത്തതിൻെറ പേരിൽ ദുരിതമനുഭവിക്കുന്നവ൪ ഏറെയാണ്. ഇതിനുള്ള പരാതി വാങ്ങി സപൈ്ള ഓഫിസുകളിൽ കെട്ടിയിട്ടിട്ട് മാസങ്ങളായി. ഈ പരാതികൾക്കും പരിഹാരമുണ്ടാക്കാൻ സ൪ക്കാറിന് കഴിഞ്ഞിട്ടില്ല.
2009ലെ സ൪വേയിൽ ആയിരക്കണക്കിന് അന൪ഹ൪ കടന്നുകൂടിയിട്ടുണ്ട്. ചെറിയ ശതമാനം സ൪ക്കാ൪ ഉദ്യോഗസ്ഥരെ മാത്രമാണ് ഒഴിവാക്കിയത്.
പഞ്ചായത്ത് നൽകിയ വീട്ടിലും അഞ്ച് സെൻറിൽ താഴെയുള്ള ഭൂമിയിലും കഴിയുന്നവരും രോഗാതുരരുമായ നിരവധിയാളുകളാണ് ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പരാതി നൽകി കാത്തിരിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ ചില മാനദണ്ഡങ്ങൾ പുതുക്കുക മാത്രമാണ് സ൪ക്കാ൪ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
