ടി.പി വധം: മോഹനന്‍ മാസ്റ്റര്‍ക്കും കാരായി രാജനും കുറ്റപത്രം നല്‍കി
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ കുറ്റപത്രം ലഭിക്കാതിരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ മാസ്റ്റ൪, കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ എന്നിവ൪ക്ക് വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രത്തിൻെറ കോപ്പി നൽകി. സെപ്റ്റംബ൪ 19ന് മറ്റ് 72 പ്രതികൾക്ക് കുറ്റപത്രത്തിൻെറ കോപ്പി നൽകിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ജില്ലാ ജയിലിൽ ചികിത്സയിലായതിനാൽ പി. മോഹനൻ മാസ്റ്റ൪ക്കും ഫസൽ വധകേസിൽ കണ്ണൂ൪ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനാൽ കാരായി രാജനും അന്ന് കോടതിയിൽ ഹാജരാകാതിരുന്നതിനാലാണ് കുറ്റപത്രം ലഭിക്കാതിരുന്നത്. കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചാണ് ഇന്നലെ കാരായി രാജനെ കോടതിയിൽ ഹാജരാക്കിയത്. ഈ കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിലായ 24ാം പ്രതി ടി.എം. രാഹുൽ, 52ാം പ്രതി കെ. മുഹമ്മദ് സാഹി൪ എന്നിവ൪ വിദേശത്തേക്ക് കടന്നതിനാൽ കുറ്റപത്രം കൈപ്പറ്റിയിട്ടില്ല. അതേസമയം, പി. മോഹനൻ മാസ്റ്റ൪, പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, എം.സി. അനൂപ്, കി൪മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ്, അജേഷ് എന്ന കജൂ൪, സി.കെ. രജികാന്ത് എന്നിവരുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ നീട്ടി. കൊലയിൽ നേരിട്ട് പങ്കാളികളായ ഏഴ് പ്രതികൾ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തേ പി. മോഹനൻ, കെ.സി. രാമചന്ദ്രൻ എന്നിവ൪ നൽകിയ ജാമ്യഹരജിയിൽ ഇന്നലെ വാദംകേട്ടു. അന്വേഷണം പൂ൪ത്തിയായിട്ടില്ലെന്നും ധിറുതിപിടിച്ച് ചാ൪ജ്ഷീറ്റ് ഫയൽചെയ്തത് പ്രതികൾക്ക് ജാമ്യം നിഷേധിക്കാനാണെന്നും പ്രതിഭാഗം അഭിഭാഷകരായ അഡ്വ. കെ. വിശ്വൻ, അഡ്വ. കെ.എം. രാംദാസ് എന്നിവ൪ വാദിച്ചു. പ്രതികളുടെ പേരിലുള്ള അന്വേഷണം പൂ൪ത്തിയായെന്നും ഇനി ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പ്രതിചേ൪ക്കാനാണ് തുടരന്വേഷണം നടത്തേണ്ടതെന്നും കുറ്റപത്രത്തിൽ പറയുന്നതായി സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻകുട്ടി കോടതിയിൽ അഭിപ്രായപ്പെട്ടു. കുറ്റപത്രത്തിന് ഒപ്പമുള്ള മറ്റു രേഖകൾ പ്രതികൾക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം മറ്റൊരു ഹരജിയും കോടതിയിൽ സമ൪പ്പിച്ചു. ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബ൪ പത്തിലേക്ക് മാറ്റി. 2009ൽ ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ ശ്രമിച്ച കേസിൽ ചോമ്പാൽ പൊലീസ് രജിസ്റ്റ൪ ചെയ്ത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയ കേസിൽ സമ൪പ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ഈ കേസിലും കൊലകേസിലുമുള്ള കെ.സി. രാമചന്ദ്രൻ, കി൪മാണി മനോജ്, ടി.കെ. രജീഷ്, അജേഷ് എന്ന കജൂ൪, സിജിത്ത് എന്നിവ൪ക്ക് ഗൂഢാലോചന കേസിൻെറ കുറ്റപത്രവും ഇന്നലെ നൽകി. കൂത്തുപറമ്പ് സ്വദേശി മനോരാജ് ഒളിവിലായതിനാൽ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. പത്ത് പ്രതികൾക്ക് 17ന് ഹാജരാകാൻ കോടതി സമൻസ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
