ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി
text_fieldsതിരുവനന്തപുരം: ബസ് ചാ൪ജ് വ൪ധന പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എന്നിവരാണ് ഉപസമിതിയിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ചാ൪ജ് വ൪ധന സംബന്ധിച്ച് ബസുടമകളുമായി ഉപസമിതി ച൪ച്ച നടത്തും. കമീഷൻെറ റിപ്പോ൪ട്ട് സ൪ക്കാറിന് ലഭിച്ചിട്ടുണ്ട്. ഒമ്പതിന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ചാ൪ജ് വ൪ധന ച൪ച്ച ചെയ്യും.
സംസ്ഥാനത്ത് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ സബ്സിഡിയോടെ ഒമ്പത് പാചകവാതക സിലിണ്ട൪ നൽകണമെന്ന അഭിപ്രായം ഉയ൪ന്നിട്ടുണ്ട്. കേന്ദ്ര സ൪ക്കാ൪ സബ്സിഡി സിലിണ്ട൪ ആറെണ്ണമാക്കിയതിനെ തുട൪ന്ന്ബി.പി.എൽ ഉപഭോക്താക്കൾക്ക് കഴിഞ്ഞവ൪ഷത്തെ ഉപയോഗത്തിൻെറ അടിസ്ഥാനത്തിൽ ഒമ്പത് സിലിണ്ട൪വരെ നൽകാൻ സ൪ക്കാ൪ തീരുമാനിച്ചിരുന്നു. അധിക സിലിണ്ടറുകളുടെ സബ്സിഡി തുക സംസ്ഥാന സ൪ക്കാ൪ വഹിക്കും. എല്ലാ ഉപഭോക്താക്കൾക്കും ഒമ്പത് വരെ സിലിണ്ട൪ ലഭ്യമാക്കുന്നത് അടുത്ത മന്ത്രിസഭ ച൪ച്ചചെയ്യും.
നെല്ല് സംഭരിക്കാൻ 50 കോടി അനുവദിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾക്ക് മന്ത്രിമാരായ കെ.എം. മാണി, സി.എൻ. ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നിവരെ ചുമതലപ്പെടുത്തി. നെല്ല് നൽകുന്ന ക൪ഷക൪ക്ക് അപ്പോൾതന്നെ സഹകരണ ബാങ്കിലേക്കുള്ള കൂപ്പൺ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നെൽക൪ഷകരുടെ ബോണസ്, പമ്പിങ് സബ്സിഡി എന്നിവ വ൪ധിപ്പിക്കും. എത്ര തുക വ൪ധിപ്പിക്കണമെന്നത് ഒമ്പതിന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ച൪ച്ചചെയ്യും.
ഐ.എസ്.ആ൪.ഒ ചാരക്കേസിൽ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധി വേഗം നടപ്പാക്കും. കേസെടുത്ത പൊലീസുദ്യോഗസ്ഥ൪ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടാൽ പരിശോധിക്കും. സിബി മാത്യൂസ് തുടങ്ങിയ അന്നത്തെ പോലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി വേണ്ടെന്ന് സ൪ക്കാ൪ തീരുമാനിച്ചതിനെക്കുറിച്ചറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
