കള്ള് നിരോധിച്ചാല്‍ സര്‍ക്കാറിന്‍െറ ഗ്രാഫ് താഴും -സുകുമാരന്‍നായര്‍
text_fieldsചടയമംഗലം: ന്യൂനപക്ഷ സമുദായത്തിൻെറ സമ്മ൪ദത്തിന് കീഴടങ്ങി കള്ള് വ്യവസായത്തെ നിരോധിക്കാൻ ശ്രമിക്കുന്നത് സ൪ക്കാറിൻെറ ഗ്രാഫ് താഴേക്ക് കൊണ്ടുപോകുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായ൪. എൻ.എസ്.എസ് ചടയമംഗലം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധിറുതിപിടിച്ച് കള്ള് നിരോധിക്കേണ്ട ആവശ്യമില്ല. കള്ളിന് പെട്ടെന്ന് നിരോധം ഏ൪പ്പെടുത്തിയാൽ വ്യാജമദ്യലോബി വള൪ച്ച നേടും. സ൪ക്കാ൪ ശൃംഖല വഴി നല്ല മദ്യം വിതരണം ചെയ്യണം. ഘട്ടംഘട്ടമായി മദ്യം നിരോധിച്ചാൽ മതി. മുന്നാക്ക സമുദായത്തിലെ പാവങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാൻ സ൪ക്കാ൪ തയാറാകണം. എൻ.എസ്.എസ്, എസ്.എൻ.ഡി.പി ബന്ധം നല്ല നിലയിൽ മുന്നോട്ടുപോവുകയാണ്. എന്നാൽ ഈ ബന്ധം തക൪ക്കാൻ ചില൪ ശ്രമിക്കുന്നുണ്ട്. എന്തുവന്നാലും എൻ.എസ്.എസ് -എസ്.എൻ.ഡി.പി ബന്ധം ശക്തമായി തുടരും. സ൪ക്കാറിൻെറ വികലമായ വിദ്യാഭ്യാസ നയം പൊതുവിദ്യാഭ്യാസ മേഖലയെ തക൪ക്കും. കള്ള് നിരോധത്തിൻെറ കാര്യത്തിൽ ആ൪ക്കെങ്കിലും സ൪ക്കാ൪ കീഴടങ്ങിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. യൂനിയൻ പ്രസിഡൻറ് ചിതറ എസ്. രാധാകൃഷ്ണൻ നായ൪ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
