ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കും -മന്ത്രി
text_fieldsവിഴിഞ്ഞം: കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യമുക്തമാക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാ൪.
30 കോടിയോളം മുതൽ മുടക്കി നടപ്പാക്കുന്ന സമഗ്ര കോവളം വികസന പദ്ധതിയുടെ ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ളം, മാലിന്യ നി൪മാ൪ജനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിൽ കൂടുതൽ മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. ജമീലാപ്രകാശം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റൂഫസ് ഡാനിയൽ, ഹാ൪ബ൪ വാ൪ഡ് കൗൺസില൪ കെ.എച്ച്. സുധീ൪, വെങ്ങാനൂ൪ പഞ്ചായത്ത് പ്രസിഡൻറ് മംഗലത്തുകോണം രാജു, വെള്ളാ൪ വാ൪ഡ് കൗൺസില൪ നെടുമം മോഹനൻ, മെംബ൪മാരായ കെ. രാമചന്ദ്രകുമാ൪, എൽ. ബിനു, മണികണ്ഠൻ, കേരള വാട്ട൪ അതോറിറ്റി എം.ഡി അശോക്കുമാ൪സിങ്, യു. സുഗതൻ, കോവളം സുകേശൻ തുടങ്ങിയവ൪ സംസാരിച്ചു. കോവളം സമഗ്രവികസന പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കോവളം കുടിവെള്ള പദ്ധതി (15 കോടി), ഇടയ്ക്കൽ സൗന്ദര്യവത്കരണ പദ്ധതി (50 ലക്ഷം), ബീച്ച് ഡ്രെയിനേജ് പദ്ധതി (91 ലക്ഷം), ഹൗവ്വാ ബീച്ച് റോഡ് നവീകരണം (44), കോവളം പാ൪ക്കിങ് ഏരിയാ റോഡ് വികസനം (48 ലക്ഷം), കോവളം സമഗ്ര മാലിന്യ നി൪മാ൪ജന പദ്ധതി (ഒരു കോടി 38 ലക്ഷം) തുടങ്ങിയവയാണ് വിവിധ പദ്ധതികൾ.