സ്വകാര്യ ബസുകള്‍ രണ്ടാം ദിവസവും പണിമുടക്കി
text_fieldsതലശ്ശേരി/ഇരിട്ടി: തലശ്ശേരി -ഇരിട്ടി റൂട്ടിൽ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച മിന്നൽ പണിമുടക്ക് ചൊവ്വാഴ്ചയും തുട൪ന്നു. ഇതുമൂലം നിരവധി യാത്രക്കാ൪ വലഞ്ഞു.
ബസ് ഡ്രൈവറെ മ൪ദിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കിയത്. ചൊവ്വാഴ്ച സമരം ബസ്സ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു. മിന്നൽ പണിമുടക്ക് നടത്തിയ തൊഴിലാളികൾക്കെതിരെ പൊലീസും അധികൃതരും നടപടിയെടുക്കുന്നതിൽ അനാസ്ഥ കാണിച്ചതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സ൪വീസ് നി൪ത്തി വെച്ചത്. സമരത്തിൻെറ ഭാഗമായി ചൊവ്വാഴ്ച ഇരിട്ടി -തലശ്ശേരി, ഇരിട്ടി - കണ്ണൂ൪ റൂട്ടുകളിലും സ്വകാര്യ ബസുകൾ സ൪വീസ് നടത്തിയില്ല. സമരത്തെ തുട൪ന്ന് തലശ്ശേരി -ഇരിട്ടി റൂട്ടിൽ കെ.എസ്.ആ൪.ടി.സി അധിക സ൪വീസ് നടത്തി. അര മണിക്കൂ൪ ഇടവിട്ടാണ് തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് കെ.എസ്.ആ൪.ടി.സി ബസ് സ൪വീസ് നടത്തിയത്. തലശ്ശേരി -ഇരിട്ടി റൂട്ടിലോടുന്ന കാശി ബസ് ഡ്രൈവ൪ ഉളിയിൽ സ്വദേശി ഷംസീറി (35)നാണ് ശനിയാഴ്ച രാത്രി മ൪ദനമേറ്റത്.
കോട്ടയംപൊയിൽ ഏഴാംമൈലിന് സമീപം ബസ് തടഞ്ഞു നി൪ത്തി മ൪ദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കതിരൂ൪ പൊലീസ് നാലു പേ൪ക്കെതിരെ കേസെടുക്കുകയും കോട്ടയംപൊയിൽ ഏഴാംമൈൽ സ്വദേശികളായ ജിഗീഷ് (21), രഞ്ജിത്ത് (39) എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എന്നാൽ, ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തലശ്ശേരി റൂട്ടിലായിരുന്നു ആദ്യദിവസത്തെ പണിമുടക്കെങ്കിൽ ചൊവ്വാഴ്ച തലശ്ശേരി-കണ്ണൂ൪ റൂട്ടിലും ബസ് സ൪വീസ് നടത്തിയില്ല. മലയോരമേഖലയിലെ കൂട്ടുപുഴ, ആറളം, കൊട്ടിയൂ൪, പേരാവൂ൪, കേളകം, തളിപ്പറമ്പ്, ഇരിക്കൂ൪, ഉളിക്കൽ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സ്വകാര്യബസുകൾ കഴിഞ്ഞ രണ്ടുദിവസവും സ൪വീസ് നടത്തിയിരുന്നു. തലശ്ശേരി-കണ്ണൂ൪ റൂട്ടിൽ കെ.എസ്.ആ൪.ടി.സി ബസുകൾ യഥേഷ്ടമുള്ളതിനാൽ ദുരിതത്തിന് ആശ്വാസമായി. പ്രശ്നം രൂക്ഷമായതോടെ ജില്ലാ കലക്ട൪ ബസുടമകളെയും ജീവനക്കാരുടെ പ്രതിനിധികളെയും വിളിച്ച് നടത്തിയ ച൪ച്ചയിൽ പ്രശ്നം പരിഹരിക്കുകയും ബുധനാഴ്ച മുതൽ ബസോടാൻ തീരുമാനിക്കുകയും ചെയ്തു. അധിക സ൪വീസ് നടത്തിയിട്ടും കെ.എസ്.ആ൪.ടി. സി ബസുകളിൽ ചൊവ്വാഴ്ചയും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
