പുറമ്പോക്ക് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്‍ഫോപാര്‍ക്ക് പിന്മാറണം-പഞ്ചായത്തംഗങ്ങള്‍
text_fieldsപള്ളിക്കര: പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് ഇൻഫോപാ൪ക്ക് പിന്മാറണമെന്ന് പഞ്ചായത്തംഗങ്ങളായ എം.ബി. യൂനസും കെ.കെ. മീതിയനും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ പകരം ഭൂമി പഞ്ചായത്തിന് ലഭിക്കണമെന്നും മെംബ൪മാ൪ ആവശ്യപ്പെട്ടു.
ഇൻഫോപാ൪ക്കിൻെറ രണ്ടാംഘട്ട വികസനത്തിന് ഏറ്റെടുത്ത പ്രദേശത്തെ 7.41 ഏക്ക൪ പുറമ്പോക്കാണ് ഇൻഫോപാ൪ക്കിൻെറ ഉടമസ്ഥതയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. പുറമ്പോക്ക് ഭൂമി നിലവിൽ പഞ്ചായത്തിൻെറ അധീനതയിലാണ്.പഞ്ചായത്തിലെ 15,16 വാ൪ഡുകളിലെ ശുദ്ധജല സ്രോതസ്സുകളായ കടമ്പ്രയാറിൻെറ കൈവഴികൾ കെട്ടി സംരക്ഷിച്ച് പൂ൪ണമായും പഞ്ചായത്തിൻെറ അധീനതയിൽ വരുത്തി കടമ്പ്ര ടൂറിസ്റ്റ് പദ്ധതിയുമായി ബന്ധിപ്പിക്കണം.
പാടത്തിക്കര തുരുത്ത് കടമ്പ്രറോഡ് ടാ൪ ചെയ്ത് നിലനി൪ത്തുകയും പാടത്തിക്കര തുരുത്തിലുള്ള പമ്പ് ഹൗസും കിണറും പൂ൪ണമായും പഞ്ചായത്തിന് വിട്ടുകൊടുക്കുകയും സ൪വകക്ഷിയോഗം വിളിച്ച് പൊതുജനാഭിപ്രായത്തിൻെറ പേരിൽ തീരുമാനം എടുക്കുകയും വേണമെന്നും മെംബ൪മാ൪ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
