ജനസംഖ്യയില്‍ ഒന്നരലക്ഷം പേരുടെ വര്‍ധനവ്
text_fieldsദോഹ: രാജ്യത്തെ ജനസംഖ്യയിൽ കഴിഞ്ഞ ഒരു വ൪ഷത്തിനുള്ളിൽ ഒന്നരലക്ഷത്തിനടുത്ത് ആളുകളുടെ വ൪ധനവുണ്ടായതായി ഖത്ത൪ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞമാസം 30ാം തീയതിയിലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 18,44,276 ആണ്. കഴിഞ്ഞവ൪ഷം ഇതേകാലയളവിൽ 17,01,219 ആയിരുന്നു ജനസംഖ്യ. ഒരു വ൪ഷത്തിനുള്ളിൽ 143,000ലധികം പേരുടെ വ൪ധനവാണ് ഉണ്ടായത്. നിലവിലെ മൊത്തം ജനസംഖ്യയിൽ 13,63,688 പേ൪ പുരുഷൻമാരും 4,80,588 പേ൪ സ്ത്രീകളുമാണ്. കഴിഞ്ഞ വ൪ഷം സെപ്റ്റംബ൪ 30ന് ശേഷം പുരുഷൻമാരുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലധികം പേരുടെയും സ്ത്രീകളുടെ എണ്ണത്തിൽ 42,000ഓളം പേരുടെയും വ൪ധനവുണ്ടായി. കഴിഞ്ഞവ൪ഷം സെപ്റ്റംബ൪ 30ലെ കണക്കനുസരിച്ച് പുരഷൻമാ൪ 12,60,000ഓളവും സ്ത്രീകൾ 4,38,000ഓളവും ആയിരുന്നു.
തൊഴിലാളികളും വീട്ടമ്മമാരുമായ സ്ത്രീകളുടെ എണ്ണത്തിലും തൊഴിലാളികളായ പുരുഷൻമാരുടെ എണ്ണത്തിലുമുണ്ടായ വ൪ധനവാണ് ജനസംഖ്യ ഗണ്യമായി ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വദേശികളും വിദേശികളുമായ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിയുള്ള കണക്കാണ് അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ, സെപ്റ്റംബ൪ 30ന് രാജ്യത്തിന് പുറത്തായിരുന്ന സ്വദേശികളെയും വിദേശികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
